Shani Vakri 2023: ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദൈവമായിട്ടാണ് കാണക്കാക്കുന്നത്. ശനി ഓരോരുത്തരുടേയും കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്നു. അതുകൊണ്ടാണ് ശനിയെക്കുറിച്ചുള്ള ഭയം ആളുകളുടെ മനസ്സിൽ നിലനിൽക്കുന്നത്.
ജൂൺ 17 ന് ശനി വക്രഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ്. നിലവിൽ ശനി അതിന്റെ രാശിയായ കുംഭത്തിലാണ് ജൂൺ 17 മുതൽ കുംഭത്തിൽ തന്നെ വക്രഗതിയിൽ സഞ്ചരിക്കും. നവംബർ 4 വരെ ഇങ്ങനെ തുടരും. ശേഷം ശനി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഈ സമയം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. അതിൽ ഈ 3 രാശിക്കാർക്ക് പ്രത്യേകിച്ച് ശുഭകരമായിരിക്കും. ആ ഭാഗ്യ രാശി ഏതാണെന്ന് നോക്കാം.
ശനി വളരെ പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ഇതിന് രണ്ടര വർഷം വേണം ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറാൻ. അതുകൊണ്ടുതന്നെ ശനിയുടെ ചലനത്തിൽ ചെറിയ മാറ്റം ഉണ്ടാകുമ്പോഴെല്ലാം അത് മറ്റുളളവരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്.
ഇടവം (Taurus): ശനിയുടെ വക്രഗതി ഇടവ രാശിക്കാർക്ക് ഗുണം ചെയ്യും. ശനി വക്രഗതിയിലൂടെ കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കും, ഇത് ഈ രാശിക്കാരുടെ കരിയറിന് പ്രത്യേകിച്ച് ശുഭകരമായിരിക്കും. ഇത്തരക്കാർക്ക് സ്ഥാനക്കയറ്റം, ജോലി മാറാം, വസ്തു വാങ്ങാനുള്ള ശക്തമായ സാധ്യതകൾ ഉണ്ടാകും, സമൂഹത്തിൽ ആദരവ് വർദ്ധിക്കും.
മിഥുനം (Gemini): ശനിയുടെവക്രഗതി ഈ രാശിക്കാർക്ക് നല്ല സമയം തെളിയും. നിങ്ങൾക്ക് ഒരു നീണ്ട യാത്രയ്ക്ക് സാധ്യതയുണ്ടാകും. ഇതിലൂടെ നിങ്ങൾക്ക് ഒരുപാട് നേട്ടങ്ങളും നൽകും. നിങ്ങളുടെ പിതാവുമായുള്ള ബന്ധം മികച്ചതായിരിക്കും. മത്സര പരീക്ഷകളിൽ വിജയം നേടാം. പുതിയ ജോലി കണ്ടെത്താൻ കഴിയും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ശനിയുടെ പ്രതിലോമ ചലനവും ശുഭഫലം നൽകും. വിവാദപരമായ കേസ് നടക്കുന്നവർക്ക് വിജയം ലഭിക്കും. പണം ലഭിക്കാൻ സാധ്യത. പുതിയ വരുമാന മാർഗങ്ങൾ ഉണ്ടാകും, ബിസിനസുകാർക്ക് സമയം വളരെ അനുകൂലമായിരിക്കും, ബിസിനസ്സ് വളരും, ചെറു യാത്രകൾ ഉണ്ടാകും, ദാമ്പത്യ ജീവിതം നല്ലതായിരിക്കും. പങ്കാളിയിൽ നിന്ന് സഹകരണം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)