Shubh Rajyog 2023: ജ്യോതിഷം അനുസരിച്ച്, കാലാകാലങ്ങളിൽ ഗ്രഹങ്ങളുടെ സംക്രമണം നിരവധി ശുഭകരമായ യോഗങ്ങൾ സൃഷ്ടിക്കുന്നു. ഈ സമയത്ത് എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ അതിന്റെ ശുഭ, അശുഭ ഫലങ്ങൾ കാണാൻ കഴിയും.
ജ്യോതിഷ പ്രകാരം 700 വർഷങ്ങൾക്ക് ശേഷം ഈ വർഷം 5 ശുഭകരമായ, ഐശ്വര്യ യോഗങ്ങൾ രൂപപ്പെടുന്നു. കേദാർ, ഹൻസ്, മാളവ്യ, ചതുശ്ചക്ര, മഹാഭാഗ്യ എന്നിവയാണ് ഈ 5 യോഗങ്ങള്‍. ജ്യോതിഷത്തിൽ ഈ യോഗങ്ങൾ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അതായത്, ഈ സമയം പല രാശിക്കാർക്കും വളരെ ശുഭകരമായിരിക്കും.
700 വർഷങ്ങൾക്ക് ശേഷം രൂപപ്പെടുന്ന ഈ മഹായോഗം മൂലം ( Shubh Rajyog) ചില രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും. ഇവരുടെ മേല്‍ ലക്ഷ്മി ദേവി സമ്പത്ത് വര്‍ഷിക്കും. അതായത് ഈ ശുഭ രാജയോഗം ഈ 3 രാശികളിലുള്ള ആളുകൾക്ക് ഏറെ ശുഭകരമയിരിയ്ക്കും.
കർക്കടക രാശി (Cancer Zodiac Sign) കർക്കടക രാശിക്കാരുടെ ജാതകത്തിൽ ഹൻസ്, മാളവ്യ രാജയോഗം വളരെ ശുഭകരമാണ്. അതായത്, ഈ രാശിയിൽ നിന്ന് ശുക്രനും ഗുരുവും ഭാഗ്യ സ്ഥലം സന്ദർശിക്കാൻ പോകുന്നുവെന്ന് പറയാം. ഈ സമയത്ത് ഈ രാശിക്കാരുടെ ഭാഗ്യം വർദ്ധിക്കുന്നതിനുള്ള എല്ലാ സാധ്യതകളും ഉണ്ട്. ഇവര്‍ക്ക് കരിയറിൽ അവര്‍ ആഗ്രഹിച്ച ജോലിയുടെ ഓഫർ ലഭിക്കാം. ഈ സമയം വിദ്യാർത്ഥികൾക്ക് ഏറെ ഗുണകാരമാണ്. അവരുടെ പ്രകടനം അത്ഭുതകരമായിരിയ്ക്കും. ഈ സമയത്ത്, ശാരീരിക, മാനസിക സന്തോഷം ലഭിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. തൊഴിൽ-ബിസിനസ്സുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാനുമുള്ള സാധ്യതയുണ്ട്.
കന്നി രാശി (Virgo Zodiac Sign) ജ്യോതിഷ പ്രകാരം, ഈ രാശിക്കാർക്ക് ഈ 5 രാജയോഗങ്ങളും ഏറെ അനുകൂലമായിരിക്കും. ജാതകത്തിന്റെ ഏഴാം ഭാവത്തിൽ മാളവ്യ രാജ്യോഗം രൂപപ്പെടാൻ പോകുന്നു, അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാര്‍ക്ക് ജീവിത പങ്കാളിയുടെ പൂർണ്ണ സഹകരണം ലഭിക്കും. കൂടാതെ, ഇവരുടെ പങ്കാളിയ്ക്ക് ഏറെ പുരോഗതിയും ഉണ്ടാകാം. ഈ കാലയളവിൽ പുതിയ ബിസിനസ് അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ഉയര്‍ച്ച പ്രതീക്ഷിക്കാം. നിങ്ങൾ ആരെങ്കിലുമായി ചേര്‍ന്ന് ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ സമയം ഏറെ അനുകൂലമാണ്. ഈ സമയത്ത് ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഏറെ മെച്ചപ്പെടും.
മീനം രാശി (Pisces Zodiac Sign) ഹാൻസ്, മാളവ്യ രാജ്യയോഗം ഈ രാശിക്കാർക്ക് ഐശ്വര്യവും ഫലദായകവുമാകുമെന്ന് ജ്യോതിഷം പറയുന്നു. ഈ രാശിക്കാരുടെ ധൈര്യവും ശക്തിയും വർദ്ധിക്കും. ഈ കാലയളവിൽ ഈ രാശിക്കാര്‍ക്ക് തൊഴിൽ-ബിസിനസിൽ നല്ല വിജയം ലഭിക്കും. ഈ രാശിക്കാര്‍ക്ക് ജോലി സ്ഥലത്ത് നിന്ന് പ്രശംസ ലഭിക്കും. ഇവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ശുഭ വാര്‍ത്തകള്‍ ലഭിക്കും. എന്നാല്‍ ഈ രാശിക്കാര്‍ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കണം (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)