Maha Ashtami 2024: മഹാ അഷ്ടമിയിലെ ശുഭയോ​ഗങ്ങൾ; നേട്ടങ്ങളുടെ കൊടുമുടി കയറും ഈ രാശികൾ

Published: Oct 10, 2024, 03:24 PM IST|Updated: Oct 10, 2024, 03:24 PM IST

ഒക്ടോബർ 11നാണ് മഹാ അഷ്ടമി. ഈ ദിവസം ബുധനും ശുക്രനും ചേർന്ന് ലക്ഷ്മി നാരായണ യോഗം രൂപപ്പെടുന്നു. അതോടൊപ്പം തന്നെ സുകര്‍മ്മ യോഗവും രൂപപ്പെടുന്നു.

 

അഞ്ച് രാശിക്കാർക്കാണ് ഈ ദിവസം വലിയ സൗഭാ​ഗ്യങ്ങൾ ലഭിക്കുക. ലക്ഷ്മീദേവിയുടെയും വിഷ്ണുവിന്റെയും അനുഗ്രഹം ലഭിക്കുന്ന ആ ഭാ​ഗ്യ രാശികൾ ആരൊക്കെയാണെന്ന് നോക്കാം.

 

1/6

മേടം - മേടം രാശിക്കാർക്ക് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടമുണ്ടാകും. വീട്ടില്‍ മംഗളകരമായ ചടങ്ങുകള്‍ നടക്കും. ബിസിനസിൽ വലിയ ലാഭം നേടാനാകും. ജോലികൾ സു​ഗമമായി നടക്കും. കൃത്യതയോടെ ജോലികൾ പൂർത്തിയാക്കാനാകും. ദാമ്പത്യ ജീവിതത്തിലും സന്തോഷമുണ്ടാകും.

 

2/6

കന്നി - കന്നി രാശിക്കാരായ അവിവാഹിതർക്ക് നല്ല വിവാഹാലോചനകള്‍ വരാന്‍ സാധ്യതയുണ്ട്. വസ്തുവിലോ സ്ഥലത്തിലോ നിക്ഷേപം നടത്താൻ സമയം അനുകൂലമാണ്. വ്യവസായികള്‍ക്കും ബിസിനസുകാര്‍ക്കും ലാഭം നേടാനാകും. ഓഫീസിൽ അന്തരീക്ഷം അനുകൂലമായിരിക്കും.മേലുദ്യോ​ഗസ്ഥരുമായും സഹപ്രവർത്തകരുമായും യോജിച്ച് പ്രവർത്തിക്കാനാകും. വളരെ കാലമായി ചെയ്യണമെന്ന് ആഗ്രഹിച്ച കാര്യങ്ങള്‍ കുടുംബത്തോടൊപ്പം ചെയ്തുതീര്‍ക്കും.

 

3/6

തുലാം - ലക്ഷ്മീദേവിയുടെ അനുഗ്രഹം കൊണ്ട് ഈ രാശിക്കാർക്ക് കയ്യില്‍ ധാരാളം പണം വന്നുചേരും. ആരോഗ്യം മെച്ചപ്പെടും. സ്ഥലമോ വസ്തുവോ വാങ്ങാനിടയുണ്ട്. സമ്പത്ത് വര്‍ധിക്കും. കുട്ടികളുടെ നല്ല ഭാവിക്കായി ഉചിതമായ നിക്ഷേപങ്ങള്‍ നടത്തും. 

 

4/6

മകരം - മകരം രാശിക്കാർക്ക് മഹാ അഷ്ടമി ദിവസം ശുഭകരമായിരിക്കും. സമൂഹത്തില്‍ അറിയപ്പെടാനുള്ള അവസരങ്ങള്‍ നിങ്ങൾക്ക് വന്നുചേരും. ശുഭകാര്യങ്ങളിൽ പങ്കാളിയാകും. കുടുംബത്തോടൊപ്പം ക്ഷേത്രദര്‍ശനം നടത്താൻ സാധ്യതയുണ്ട്. മനസ്സിന് സന്തോഷവും സമാധാനവും ഉണ്ടാകും. കഠിനാധ്വാനത്തിന് ഫലം ലഭിക്കുകയും കയ്യിൽ പണം വന്നുചേരുകയും ചെയ്യും. ബിസിനസ് കൂടുതല്‍ വിപുലപ്പെടുത്താന്‍ പദ്ധതിയിടും.

 

5/6

മീനം - മീനം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സമ്പാദിക്കുന്നതിന് പുതിയ വഴികള്‍ മുന്നില്‍ തെളിയും. ഇത്രയും കാലം അനുഭവിച്ച കഷ്ടകാലങ്ങൾക്കെല്ലാം അവസാനമുണ്ടാകും. ഇനി സന്തോഷ ദിവസങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ബിസിനസിൽ ലക്ഷ്യങ്ങൾ നേടിയെടുക്കാനാകും. ഉത്തരവാദിത്തങ്ങള്‍ കൃത്യതയോടെ പൂര്‍ത്തിയാക്കും. 

6/6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

 

Trending

  • News
  • Photos
  • Videos