Shukraditya Rajayogam: ശുക്രാദിത്യ രാജയോ​ഗം ഇവർക്ക് ഐശ്വര്യം; ധനാഭിവൃദ്ധി ഉറപ്പ്

ജൂൺ 15ന് ശുക്രനും സൂര്യനും ചേർന്ന് മിഥുന രാശിയിൽ ശുക്രാദിത്യ രാജയോ​ഗം സൃഷ്ടിക്കും. ഇത് ചില രാശികൾക്ക് വളരെ അനുകൂലമാണ്.

 

സമ്പത്ത്, മഹത്വം, സമൃദ്ധി, സ്നേഹം, ആഢംബര ജീവിതം, സന്തോഷം എന്നിവയുടെ ദാതാവാണ് ശുക്രൻ. 2024 ജൂൺ 12 ന് വൈകുന്നേരം 06:37 ന് ശുക്രൻ ഇടവം രാശിയിൽ നിന്ന് മിഥുനം രാശിയിൽ പ്രവേശിക്കും. പിന്നീട് ജൂൺ 15ന് സൂര്യൻ മിഥുനം രാശിയിൽ സംക്രമിക്കും. 

 

1 /6

സൂര്യനും ശുക്രനും കൂടിച്ചേരുമ്പോൾ ശുക്രാദിത്യ രാജയോഗം ഉണ്ടാകും. ജ്യോതിഷത്തിൽ, ശുക്രാദിത്യ യോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. സൂര്യനും ശുക്രനും കൂടിച്ചേരുന്നത് സമ്പത്ത് വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ സൃഷ്ടിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. കരിയറിൽ വളർച്ചയ്ക്ക് നിരവധി സുവർണ്ണാവസരങ്ങളുണ്ടാകും. 

2 /6

മേടം- മേടം രാശിക്കാർ ഈ കാലയളവിൽ കുടുംബാംഗങ്ങളുടെ പിന്തുണയോടെ നിങ്ങൾ ധാരാളം പണം സമ്പാദിക്കും. ഓഫീസിൽ മേലധികാരികൾ നിങ്ങളുടെ ജോലിയിൽ തൃപ്തരാകും. പണവുമായി ബന്ധപ്പെട്ട് നിലനിന്ന പ്രശ്നങ്ങളിൽ ഒഴിയും. ഔദ്യോഗിക ജീവിതത്തിൽ നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും.

3 /6

ഇടവം- ശുക്രനും സൂര്യനും കൂടിച്ചേരുന്ന ഈ കാലയളവിൽ അപ്രതീക്ഷിത വരുമാന സ്രോതസ്സുകളിൽ നിന്ന് നിങ്ങൾക്ക് പണം ലഭിക്കും. നിങ്ങളുടെ ഊർജ്ജവും ആത്മവിശ്വാസവും വർദ്ധിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം ലഭിക്കും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ മാറും. കരിയറിൽ വളർച്ചയ്ക്ക് നിരവധി സുവർണ്ണ അവസരങ്ങൾ ഉണ്ടാകും.

4 /6

കർക്കടകം- ശുക്രാദിത്യ യോ​ഗത്താൽ കർക്കടകം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സമ്പത്ത് വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. കരിയറിൽ നിങ്ങൾ വളരെയധികം പുരോഗതി കൈവരിക്കും. പെട്ടെന്ന് പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കും.

5 /6

ചിങ്ങം- ശുക്രാദിത്യ രാജയോ​ഗത്തിന്റെ ഫലമായി ജോലിയിലും ബിസിനസിലും പുരോഗതിയുണ്ടാകും. പണം സമ്പാദിക്കാനുള്ള പുതിയ സുവർണ്ണാവസരങ്ങൾ ഉണ്ടാകും. ഓഫീസിൽ നിങ്ങൾ ചെയ്യുന്ന ജോലി വിലമതിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ മാറും.

6 /6

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.  

You May Like

Sponsored by Taboola