Skincare: മുഖക്കുരുവിനെ തുരത്താം, തിളക്കമുള്ള ചർമ്മം നേടാം... മാമ്പഴം ഉണ്ടല്ലോ

മാമ്പഴം ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും നൽകുന്നു. ഇത് ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മം നേടാൻ സഹായിക്കും.

  • Aug 16, 2024, 13:34 PM IST
1 /5

അവശ്യ വിറ്റാമിനുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയ മാമ്പഴം ചർമ്മത്തിൻറെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു.

2 /5

ആരോഗ്യമുള്ള ചർമ്മം നിലനിർത്തുന്നതിന് ജലാംശം പ്രധാനമാണ്. മാമ്പഴത്തിലെ ഉയർന്ന ജലാംശം ചർമ്മത്തെ വരൾച്ചയിൽ നിന്ന് തടയുന്നു. ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും സഹായിക്കുന്നു.

3 /5

വിറ്റാമിൻ സി, എ എന്നിവയാൽ സമ്പന്നമാണ് മാമ്പഴം. ഇത് ചർമ്മത്തെ മൃദുവാക്കാനും ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കുന്നു.

4 /5

മുഖക്കുരുവിനെ ചെറുക്കാൻ മാമ്പഴം മികച്ചതാണ്. ഇതിന് ആൻറി ഇൻഫ്ലമേറ്ററി ആൻറി മൈക്രോബയൽ ഗുണങ്ങൾ ഉണ്ട്. മാമ്പഴത്തിലെ നാരുകൾ ദഹനം മികച്ചതാക്കുന്നു. ഇത് ശരീരത്തിലെ വിഷവസ്തുക്കൾ  കുറയ്ക്കുകയും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.

5 /5

മാമ്പഴത്തിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാനും മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ തടയാനും സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola