Health Benefits of Onion: ഉള്ളിക്കുള്ളില്‍ ഒട്ടേറെ; അറിയാം ഉള്ളിയുടെ ആരോ​ഗ്യ ​ഗുണങ്ങൾ

എല്ലാ വീടുകളിലും സുലഭമായി കാണുന്നവയാണ് ഉള്ളി. പാചകത്തിലെന്ന പോലെ ആരോഗ്യത്തിലും ഇവയുടെ സ്ഥാനം വലിയതാണ്.

കരയിക്കുമെങ്കിലും ആരോഗ്യ സംരക്ഷണത്തിലും മുന്‍പന്തിയിലാണ് ഉള്ളിക്ക് സ്ഥാനം. കാല്‍സ്യം, പൊട്ടാഷ്യം, സെലെനിയം,ഫോസ്ഫറസ് തുടങ്ങി ധാരാളം മൂലകങ്ങള്‍ ഉള്ളിയിലടങ്ങിയിട്ടുണ്ട്. ഉള്ളിയുടെ ആരോഗ്യകരമായ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
 

1 /6

സള്‍ഫര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍  എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഉള്ളിക്ക് സാധിക്കും. അതുപോലെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.  

2 /6

ഉള്ളിയില്‍ ക്വെര്‍സെറ്റിന്‍ എന്ന പോഷകം അടങ്ങിയിട്ടുണ്ട്. ഇത് കാന്‍സറിന് കാരണമാവുന്ന മൂലകങ്ങളെ തടയുകയും കോശങ്ങളെ ചെറുക്കുകയും ചെയ്യുന്നു.  

3 /6

സന്ധി വേദന കുറയ്ക്കാൻ ഉള്ളി സഹായിക്കുന്നു. സന്ധികളില്‍ വേദനയുള്ള ഭാഗത്ത് ചുവന്നുള്ളിയും കടുകെണ്ണയും ചേര്‍ത്ത് പുരട്ടുന്നത് വേദന കുറയ്ക്കും.  

4 /6

ഇഞ്ചി നീരും ചുവന്നുള്ളി നീരും സമമെടുത്ത് തേനിനൊപ്പം കഴിക്കുന്നത് പനി, ചുമ എന്നിവയ്ക്ക് ഉത്തമ പ്രതിവിധി ആണ്.  

5 /6

പൊട്ടാഷ്യത്തിന്റെ ഉറവിടമായ ഉള്ളി ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഹൃദ്രോഗം വന്നവര്‍ക്ക് ചികിത്സയ്‌ക്കൊപ്പം 10 മില്ലി ലിറ്റര്‍ ചുവന്നുള്ളി ചതച്ചെടുത്ത നീര് 25 മില്ലി ലിറ്റര്‍ മോരില്‍ ചേര്‍ത്ത് ഭക്ഷണത്തിലുള്‍പ്പെടുത്താം.  

6 /6

ഓര്‍ഗനിക് സള്‍ഫറും ക്വെര്‍സെറ്റിന്‍ സംയുക്തങ്ങളും ശരീരത്തിൽ ഇന്‍സുലിന്‍റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നു. ഇവ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)  

You May Like

Sponsored by Taboola