Surya Grahan 2023: ശാസ്ത്രത്തിൽ സൂര്യഗ്രഹണം ചന്ദ്ര ഗ്രഹണം എന്നിവ ഒരു ജ്യോതിശാസ്ത്ര സംഭവമായി കണക്കാക്കപ്പെടുന്നു എന്നാൽ ഹൈന്ദവ വിശ്വാസത്തിലും ജ്യോതിഷത്തിലും ഇതിന് വളരെയേറെ പ്രാധാന്യം ഉണ്ട്. അതായത്, സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും അശുഭകരമായി കണക്കാക്കപ്പെടുന്നു. ഗ്രഹണ കാലത്ത് ആരും മംഗള കർമ്മങ്ങൾ ചെയ്യാറില്ല. ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും പോലും നിഷിദ്ധമാണ്.
ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഒക്ടോബർ 14-ന് അമാവാസി നാളില്‍ സംഭവിക്കും. ഇത് ഇന്ത്യയില്‍ ദൃശ്യമാകില്ല. ഇന്ത്യന്‍ സമയം അനുസരിച്ച് ഒക്ടോബർ 14ന് രാത്രി 8:34 മുതൽ അർദ്ധരാത്രി 2:25 വരെയാണ് ഈ ഗ്രഹണം സംഭവിക്കുക. ആഫ്രിക്കയുടെ പടിഞ്ഞാറൻ ഭാഗം, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, അറ്റ്ലാന്റിക്, പസഫിക് സമുദ്രം, ആർട്ടിക് എന്നിവിടങ്ങളിൽ ഈ ഗ്രഹണം ദൃശ്യമാകും.
ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ലെങ്കിലും ഇത് ചില രാശിക്കാരില്‍ ചില പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. വർഷത്തിലെ രണ്ടാമത്തെ സൂര്യഗ്രഹണം ചില രാശിചിഹ്നങ്ങളിൽ പെട്ട ആളുകളുടെ ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് പണവും ജോലിയും ബഹുമാനവും നഷ്ടപ്പെടും. സൂര്യഗ്രഹണം മൂലം കനത്ത ദോഷങ്ങള്‍ നേരിടേണ്ടിവരുന്ന രാശിക്കാര്‍ ഇവരാണ്...
മേടം (Aries Zodiac Sign): ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം മേടം രാശിക്കാർക്ക് ഏറെ അശുഭകരമായ ഫലങ്ങൾ നൽകും. ഈ രാശിക്കാര്‍ ജാഗ്രത പാലിക്കണം. ഇത്തരക്കാർ അടുപ്പമുള്ളവരിൽ നിന്ന് വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടം സംഭവിക്കാന്‍ സാധ്യത. ജോലി ചെയ്യുന്നവർക്ക് പ്രശ്നങ്ങളും വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. അതിനാല്‍ ജാഗ്രത പാലിക്കുക.
ഇടവം (Taurus Zodiac Sign): ഈ വർഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം ഇടവം രാശിക്കാർക്ക് അശുഭകരമായിരിക്കും. ഈ ആളുകൾക്ക് ധനനഷ്ടം, മാന നഷ്ടം എന്നിവ സംഭവിക്കാം. ഈ സമയത്ത് ജാഗ്രത പാലിക്കുന്നതാണ് നല്ലത്. സംസാരത്തിൽ സംയമനം പാലിക്കുക, അല്ലാത്തപക്ഷം ദോഷം സംഭവിക്കാം. ഒരു വിവാദത്തിലും അകപ്പെടാതിരിക്കുക.
കന്നി (Virgo Zodiac Sign): സൂര്യഗ്രഹണം കന്നിരാശിക്കാര്‍ക്ക് ഒട്ടും ശുഭകരമല്ല. ഇത് ഈ രാശിക്കാരെ പല വിധത്തിൽ ബുദ്ധിമുട്ടിക്കും. ആരോടും തർക്കിക്കരുത്, ബന്ധുക്കളുമായും സുഹൃത്തുക്കളുമായും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. സംസാരത്തിൽ സംയമനം പാലിക്കുക, അനാവശ്യ കോപം, വിദ്വേഷം എന്നിവ ഒഴിവാക്കുക. അല്ലെങ്കിൽ നഷ്ടം സഹിക്കേണ്ടിവരും.
തുലാം (Libra Zodiac Sign): രണ്ടാം സൂര്യഗ്രഹണ സമയത്ത് തുലാം രാശിക്കാർ ജാഗ്രത പാലിക്കണം. അനാവശ്യ സമ്മർദ്ദം ഒഴിവാക്കുക. പെരുമാറ്റത്തില്‍ ശ്രദ്ധിക്കുക, ഈ സമയത്ത്, മാനസിക സമ്മർദ്ദം വർദ്ധിക്കും. ക്ഷമയോടെ പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുക. ഇത് ആശ്വാസം നൽകും. ആളുകളോട് ശ്രദ്ധാപൂർവ്വം സംസാരിക്കുക. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)