Sujitha Dhanush: സാരിയിൽ പൊളി ലുക്കിൽ സുജിത, ചിത്രങ്ങൾ വൈറലാകുന്നു

സിനിമകളിൽ അഭിനയിക്കുന്നത് പോലെ തന്നെ പ്രേക്ഷക പിന്തുണ സീരിയലുകളിൽ അഭിനയിക്കുന്ന താരങ്ങൾക്കും ലഭിക്കാറുണ്ട്. ഒരു കാലത്ത് സീരിയലുകളിൽ അഭിനയിക്കുന്ന താരങ്ങൾക്ക് ഇന്നത്തേക്കാൾ വിലയും ലഭിച്ചിട്ടുണ്ട്. 

ഹരിചന്ദനത്തിലെ ഉണ്ണിമായയിൽ നിന്ന് വലിയ മാറ്റമൊന്നും താരത്തിന് ഉണ്ടായിട്ടില്ല. പഴയതിലും സുന്ദരിയായിട്ടാണ് സുജിതയെ കാണാൻ സാധിക്കുന്നത്.  ഇരുവർ, സമ്മർ ഇൻ ബത്‌ലേഹം, അച്ഛനെയാണെനിക്ക് ഇഷ്ടം, മേൽവിലാസം ശരിയാണ്, വാണ്ടഡ്, ആയിരത്തിൽ ഒരുവൻ തുടങ്ങിയ സിനിമകളിൽ സുജിത അഭിനയിച്ചിട്ടുണ്ട്.

1 /6

ഒരു കാലത്ത് സീരിയലുകളിൽ അഭിനയിക്കുന്ന താരങ്ങൾക്ക് ഇന്നത്തേക്കാൾ വിലയും ലഭിച്ചിട്ടുണ്ട്.  സീരിയലുകൾ പഴയ കഥകളായി വീണ്ടും വന്നതോടെ അത് താഴേക്ക് പോകാൻ കാരണമാവുകയും ചെയ്തു. പുതിയ പരമ്പരകളെക്കാൾ പഴയത് ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ പ്രേക്ഷകരും.   

2 /6

ഏഷ്യാനെറ്റിലെ വലിയ ഹിറ്റായ സീരിയലായിരുന്നു ഹരിചന്ദനം. പല റേറ്റിംഗ് റെക്കോർഡുകളും തകർത്തിട്ടുള്ള സീരിയലിലെ ഉണ്ണിമായ എന്ന കഥാപാത്രത്തെ അത്ര പെട്ടന്ന് നിങ്ങൾ മറന്നിട്ടുണ്ടാവില്ല. 

3 /6

ഉണ്ണിമായ എന്ന കഥാപാത്രത്തിലൂടെ കൂടുതൽ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടംപിടിക്കാനും അത് അവതരിപ്പിച്ച സുജിത എന്ന സിനിമ-സീരിയൽ താരത്തിന് ലഭിച്ചു. അഭിനയ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു സുജിതയ്ക്ക് അത്.

4 /6

രണ്ട് വർഷം സംപ്രേക്ഷണം ചെയ്ത സീരിയൽ അവസാനിക്കുമ്പോൾ പ്രേക്ഷകർ ഏറെ സങ്കടത്തിൽ ആവുകയും ചെയ്തിരുന്നു. ഹരിചന്ദനത്തിൽ അഭിനയിക്കുന്നതിന് മുമ്പ് തന്നെ സുജിത മലയാളികൾക്ക് സുപരിചിതയാണ്. 

5 /6

സിനിമകളിൽ ബാലതാരമായി അഭിനയിക്കുകയും പിന്നീട് നായികയാവുകയും ചെയ്ത ആളാണ്  സുജിത. അതിന് ശേഷമാണ് ടെലിവിഷൻ രംഗത്തേക്ക് സുജിത വരുന്നത്.

6 /6

മലയാളിയാണെങ്കിലും സുജിത വളർന്നതെല്ലാം ചെന്നൈയിലാണ്. ആഡ് ഫിലിം ഡയറക്ടറായ ധനുഷുമായി വിവാഹിതയായ സുജിത ഇപ്പോൾ ചെന്നൈയിൽ തന്നെയാണ് താമസം. ഇൻസ്റ്റാഗ്രാമിൽ സുജിത പങ്കുവച്ച പുതിയ ഫോട്ടോസാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

You May Like

Sponsored by Taboola