Planet Transit in April: ഏപ്രില്‍ മാസത്തില്‍ ഗ്രഹങ്ങളുടെ മഹാ സംക്രമണം; മേടം, ഇടവം രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും!!

April Planet Transit: ജ്യോതിഷത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള മാസമാണ് ഏപ്രില്‍.    പ്രധാനപ്പെട്ട പല ഗ്രഹങ്ങളും ഈ മാസം രാശി മാറാൻ പോകുന്നു. ദേവഗുരു വ്യാഴം 2024 ഏപ്രില്‍ മാസത്തില്‍  സംക്രമിക്കാൻ പോകുന്നു. ഏപ്രില്‍ മാസത്തില്‍ സൂര്യൻ, ചൊവ്വ, ബുധൻ എന്നീ വലിയ ഗ്രഹങ്ങളും രാശി മാറും. 

ഏപ്രില്‍ മാസത്തില്‍ നടക്കുന്ന ഗ്രഹങ്ങളുടെ സംക്രമണം രാശികളിൽ ശുഭ, അശുഭകരമായ ഫലങ്ങൾ സൃഷ്ടിക്കുന്നു. ഏപ്രിൽ മാസത്തിൽ നടക്കുന്ന ഗ്രഹ സംക്രമണങ്ങളെക്കുറിച്ചും അത് ഏതൊക്കെ രാശിക്കാര്‍ക്ക് ശുഭ സമയം നല്‍കും എന്നും അറിയാം.... 

1 /7

Budh Vakri 2024 (Mercury Retrograde 2024) ഗ്രഹങ്ങളുടെ അധിപനായ ബുധന്‍റെ സ്ഥാനമാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്. പ്രത്യേകിച്ചും ഇത് ആളുകളുടെ സാമ്പത്തിക സ്ഥിതി, ബുദ്ധി, ബിസിനസ്, സാമ്പത്തികം  എന്നിവയിൽ പോസിറ്റീവ്-നെഗറ്റീവ് സ്വാധീനം ചെലുത്തും.   ജ്യോതിഷം അനുസരിച്ച്  2024 ഏപ്രിൽ 2-ന് പുലർച്ചെ 03:18-ന് ബുധന്‍ മേടം രാശിയില്‍ വക്ര ഗതിയില്‍ സഞ്ചരിച്ചു തുടങ്ങും. ബുധന്‍റെ വക്രഗതിയിലെ സഞ്ചാരം  മേടം, ഇടവം, മിഥുനം, ചിങ്ങം, ധനു, മകരം, കുംഭം, മീനം എന്നീ രാശികളിലെ ആളുകൾക്ക് സാമ്പത്തികമായി നേട്ടമുണ്ടാകും, കൂടാതെ ഇവര്‍ക്ക് കരിയറിൽ പുരോഗതി നേടാനുള്ള അവസരവും ഉണ്ടാകും. 

2 /7

Budh Ast 2024:  ബുധൻ വക്രഗതിയില്‍ സഞ്ചരിച്ച ശേഷം ഏപ്രിൽ 4-ന് രാവിലെ 10:36-ന് മേടം രാശിയില്‍  അസ്തമിക്കും. ബുധൻ അസ്തമിക്കുന്നത് ചില രാശികളിൽ ഉള്ളവര്‍ക്ക് ഭയവും ഏകാഗ്രതക്കുറവും ഉണ്ടാക്കും. മേടം, ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി എന്നീ രാശിക്കാര്‍ പ്രശ്നങ്ങള്‍ നേരിടാം. 

3 /7

Budh Transit 2024: ഏപ്രിൽ 9 ന് രാത്രി 9.22 ന് മീനരാശിയില്‍ ബുധന്‍റെ സംക്രമണം നടക്കും. മെയ് 10 വരെ ബുധൻ മീനരാശിയിൽ തുടരുകയും ചെയ്യും. ബുധന്‍റെ സംക്രമണം എല്ലാ രാശിക്കാര്‍ക്കും ശുഭ അശുഭ ഫലങ്ങള്‍ നല്‍കും.   

4 /7

Sun Transit 2024: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ഏപ്രിൽ 13-ന് രാത്രി 9.15-ന് മേടം രാശിയിൽ സംക്രമിക്കും. മേയ് 14 വരെ സൂര്യന്‍ മേടരാശിയിൽ തുടരുകയും ചെയ്യും. ഇതുമൂലം മേടരാശിയിൽ വ്യാഴം-സൂര്യൻ സംയോജനം രൂപപ്പെടും, ഇത് മേടം, ഇടവം  ഉൾപ്പെടെയുള്ള ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ ആളുകൾക്ക് സമ്പത്തും ഐശ്വര്യവും ലഭിക്കും. 

5 /7

Mars Transit 2024: ഏപ്രിൽ 23 ന് രാത്രി 8:52 ന് ചൊവ്വ മീനരാശിയിൽ സംക്രമിക്കും. ഇതുമൂലം മീനരാശിയിൽ ചൊവ്വ, ബുധൻ, രാഹു എന്നീ ഗ്രഹങ്ങളുടെ സംയോജനം ഉണ്ടാകും. 

6 /7

Venus Transit 2024: ഏപ്രിൽ 25 ന് പുലർച്ചെ 12:07 ന് ശുക്രൻ മേടരാശിയിൽ സംക്രമിക്കും. ധനം, ഐശ്വര്യം, ആഡംബരം, സ്നേഹം എന്നിവയുടെ ദാതാവാണ്‌ ശുക്രന്‍, ഇതിനാല്‍ തന്നെ എല്ലാ രാശികളിലും ശുക്ര സംക്രമണത്തിന്‍റെ പ്രഭാവം പ്രകടമാവും. 

7 /7

ഏപ്രില്‍ മാസത്തിലെ ഭാഗ്യ രാശികൾ (Lucky Zodiacs in April 2024)   ജ്യോതിഷം അനുസരിച്ച് ഏപ്രില്‍ മാസത്തിൽ സംഭവിക്കുന്ന ഈ ഗ്രഹ സംക്രമണങ്ങള്‍ മേടം മുതൽ മീനം വരെയുള്ള എല്ലാ രാശിക്കാരെയും ബാധിക്കും. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ മേടം, ഇടവം, മിഥുനം, കന്നി, വൃശ്ചികം, മീനം എന്നീ രാശികളിലെ ആളുകൾക്ക് പരമാവധി നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഇത്തരക്കാര്‍ക്ക് ഭാഗ്യം നിറഞ്ഞ സമയമായിരിയ്ക്കും ഇത്.  ഇവരുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീയാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും, നിങ്ങളുടെ ജോലി വിലമതിക്കപ്പെടും, സാമ്പത്തിക നേട്ടം ഉണ്ടാകും, ബിസിനസിൽ ലാഭം ഉണ്ടാകും. വരുമാനം വർദ്ധിക്കും. നിങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടും. ഈ രാശിക്കാര്‍ക്ക് ഭാഗ്യം നിറഞ്ഞ സമയമാണ് ഏപ്രില്‍ മാസം.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

You May Like

Sponsored by Taboola