Eye Sight: കാഴ്ച ശക്തി കുറവാണോ? ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് പതിവാക്കാം

വർദ്ധിച്ചുവരുന്ന സ്‌മാർട്ട് ഫോൺ ഉപയോഗം, സ്‌ക്രീൻ സമയം, പോഷകാഹാരക്കുറവ് എന്നിവയെല്ലാം കണ്ണുകളുടെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. 

നല്ല കാഴ്ച ശക്തി എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ വർദ്ധിച്ചുവരുന്ന സ്‌മാർട്ട് ഫോൺ ഉപയോഗം, സ്‌ക്രീൻ സമയം, പോഷകാഹാരക്കുറവ് എന്നിവയെല്ലാം നമ്മുടെ കണ്ണുകളുടെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. അതിനൊരു പരിഹാരം വേണ്ടേ? കാഴ്ചശക്തി കൂട്ടുന്നതിനും കണ്ണുകളുടെ ആരോ​ഗ്യത്തിനുമായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെട്ടാലോ....

1 /7

കണ്ണുകളുടെ ആരോഗ്യത്തിന് സ​ഹായിക്കുന്ന ഒരു പച്ചക്കറിയാണ് ക്യാരറ്റ്. ബീറ്റ കരോട്ടീൻ, വിറ്റാമിൻ എ, മറ്റ് ആൻറി ഓക്സിഡൻറുകളും എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ക്യാരറ്റ്‌ പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.   

2 /7

വെണ്ടയ്ക്കയിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. അതിൽ സിയാക്സാന്തിൻ, ല്യൂട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്, ഈ പോഷകങ്ങളെല്ലാം നല്ല കാഴ്ച നിലനിർത്താൻ അത്യാവശ്യമാണ്.   

3 /7

ധാരാളം പോഷകങ്ങൾ അടങ്ങിയതും  വി​റ്റാ​മി​ൻ സിയാൽ സമ്പുഷ്ടവുമായ നെല്ലിക്ക കഴിക്കുന്നത് കണ്ണിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.   

4 /7

കണ്ണിന്റെ ആരോഗ്യത്തിന് ധാരാളം ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇവയിൽ ആൻറി ഓക്സിഡൻറുകളും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്.

5 /7

മധുരക്കിഴങ്ങിൽ ധാരാളം പോഷ​ക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ബീറ്റ കരോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ കണ്ണിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.   

6 /7

മീനിലെ ഒമേഗ -3 ആസിഡുകളുടെ സമ്പന്നമായ ഉള്ളടക്കം മാക്യുലർ ഡീജനറേഷൻ്റെ സാധ്യതകളെ തടയും. അതിനാൽ കണ്ണിന്റെ ആരോഗ്യത്തിന് മീൻ പതിവായി കഴിക്കാം.   

7 /7

വിറ്റാമിൻ എ, സി എന്നിവ കണ്ണിൻറെ ആരോഗ്യത്തിന് അത്യാവശ്യമാണ്. പേരയ്ക്കയിൽ ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ പേരയ്ക്ക കഴിക്കുന്നത് കണ്ണിൻറെ ആരോഗ്യത്തിന്  ഉത്തമമാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.) 

You May Like

Sponsored by Taboola