Swasika Vijay: സ്വാസികയുടെ സ്റ്റൈലിഷ് മേക്കോവർ വൈറലാകുന്നു

2009 മുതൽ സിനിമ-സീരിയൽ രംഗത്ത് സജീവമായി ഇന്ന് ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് സ്വാസിക വിജയ്. തമിഴ് ചിത്രത്തിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ താരം പിന്നീട് മലയാളത്തിൽ അഭിനയിക്കുകയും പടി പടിയായി തന്റേതായ ഒരു സ്ഥാനം നേടിയെടുകയും ചെയ്തു

1 /6

കരിയറിന്റെ തുടക്കത്തിൽ അഭിനയിച്ച മിക്ക സിനിമകളിലും ചെറിയ ചെറിയ റോളിലായിരുന്നു താരം അഭിനയിച്ചത്.

2 /6

സീത എന്ന സീരിയലാണ് സ്വാസികയുടെ കരിയർ മാറ്റിമറിച്ചത്. സീരിയൽ വലിയ വിജയം നേടുകയും സ്വാസികയ്ക്ക് ഒരുപാട് പ്രേക്ഷകരെ ആരാധകരായി ലഭിക്കുകയും ചെയ്തു. ആ സീരിയലിലെ പ്രകടനം കൊണ്ടാണ് സിനിമയിൽ താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചത്.

3 /6

2016-ൽ ഇറങ്ങിയ കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരിയുടെ റോൾ അത്ര പെട്ടന്ന് മലയാളികൾക്ക് മറക്കാൻ സാധിക്കുകയില്ല. അതിന് ശേഷം നിരവധി സിനിമകളിൽ അഭിനയിച്ചു.   

4 /6

2020-ൽ വാസന്തി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാർഡും സ്വാസികയെ തേടിയെത്തി. അയാളും ഞാനും തമ്മിൽ, സ്വർണ കടുവ, കുട്ടനാടൻ മാർപ്പാപ്പ, ഒരു കുട്ടനാടൻ ബ്ലോഗ്, ഇഷ്ഖ്, പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി മൈഡ് ഇൻ ചൈന, കേശു ഈ വീടിന്റെ നാഥൻ, ആറാട്ട് തുടങ്ങിയ സിനിമകളിൽ സ്വാസിക അഭിനയിച്ചിട്ടുണ്ട്.

5 /6

കുടുക്ക് 2025, ഒരുത്തി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, സി.ബി.ഐ 5, മോൺസ്റ്റർ, കുമാരി, പത്താം വളവ് തുടങ്ങിയ ഒരുപിടി സിനിമകൾ സ്വാസിക അഭിനയിക്കുന്നതിൽ ഇനി പുറത്തിറങ്ങാനുണ്ട്.   

6 /6

ഇപ്പോഴിതാ സ്വാസികയുടെ ഒരു കിടിലം മേക്കോവർ ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള സ്വാസികയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത് ശ്രുതി നമഹയാണ്. ഗോകുൽ കുഞ്ഞുമോനാണ് സ്റ്റൈലിംഗ്.

You May Like

Sponsored by Taboola