Honey: തേനിനുമുണ്ടേ വ്യാജൻ; മായം കലർന്ന തേനിനെ കണ്ടു പിടിക്കാൻ ഇതാ ചില വിദ്യകൾ

നാച്വറൽ എന്ന പേരിൽ വിറ്റഴിയുന്ന തേനിൽ പകുതിയും മായം ചേർന്നതാണ്. എന്നാൽ തേനിലെ വ്യാജനെ കണ്ടുപിടിക്കാൻ ചില നുറുങ്ങ് വിദ്യകളുണ്ട്.

തേൻ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. വിപണിയിൽ പല ബ്രാൻ്റുകളിൽ ഇന്ന് തേൻ ലഭ്യമാണ്. എന്നാൽ നാച്വറൽ എന്ന പേരിൽ വിറ്റഴിയുന്നതിൽ പകുതിയും മായം ചേർന്നതാണ്. തേനിലെ വ്യാജനെ കണ്ടുപിടിക്കാൻ ഇതാ ചില എളുപ്പ വഴികൾ.

1 /6

പുതിയ തേൻ കുപ്പി തുറക്കുമ്പോൾ ഗ്യാസ് പോവുന്നത് പോലുള്ള ഒരു ശബ്ദം കേൾക്കുന്നുണ്ടെങ്കിൽ അത് തേനിൽ മായം ചേർന്നിരിക്കുന്നു എന്നതിന്റെ സൂചനയാണ്.  

2 /6

ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു സ്പൂണ്‍ തേന്‍ ഒഴിക്കുക. ശുദ്ധമായ തേനാണെങ്കിൽ അത് വെള്ളത്തില്‍ അലിയതെ അടിത്തട്ടിൽ കിടക്കും. മായം ചേർന്ന തേന്‍ വേഗത്തില്‍ അലിയുന്നു.   

3 /6

വിനാഗിരി വെള്ളത്തിൽ കുറച്ച് തേൻ ഒഴിക്കുക. മിശ്രിതം നുരഞ്ഞ് പത വരികയാണെങ്കില്‍ തേനിൽ മായം കലർന്നിട്ടുണ്ടെന്ന് ഉറപ്പിക്കാം.  

4 /6

തള്ള വിരലില്‍ കുറച്ച് തേനെടുക്കാം. മറ്റ് ദ്രാവകങ്ങളെ പോലെ തേൻ ഒഴുകി പോവുകയാണെങ്കിൽ ഉറപ്പിച്ചോ, തേൻ വ്യാജമാണ്. 

5 /6

ശുദ്ധമായ തേൻ കരിഞ്ഞ് പോകില്ല.ഒരു തീപ്പെട്ടി കൊള്ളി തേനിൽ മുക്കിയ ശേഷം കത്തിക്കുക. അത് കത്തിയാൽ നിങ്ങളുടെ തേൻ മായം ചേർന്നതാണ്.

6 /6

ശുദ്ധമായ തേന്‍ പെട്ടെന്ന് ക്രിസ്റ്റലൈസ് ആകും. മായമാണെങ്കില്‍ ദീര്‍ഘനേരം ദ്രാവക രൂപത്തിലിരിക്കും.

You May Like

Sponsored by Taboola