ഫിഫ ദ ബെസ്റ്റ് അവാർഡ് അർജന്റീനയുടെ ലയണൽ മെസ്സി സ്വന്തമാക്കി. സ്‌പെയിനിന്റെ അലക്‌സിയ പുട്ടെല്ലസാണ് മികച്ച വനിതാ താരം.
തുടർച്ചയായി രണ്ടാം തവണയാണ് സ്പാനിഷ് താരം പ്യുട്ടയാസ് ഫിഫ ദ് ബെസ്റ്റ് പുരസ്കാരം നേടുന്നത്.
മികച്ച പുരുഷ ടീം കോച്ചിനുള്ള പുരസ്കാരം ലയണൽ സ്കലോനി (അർജന്റീന) നേടി.
മികച്ച വനിതാ ടീം കോച്ചിനുള്ള പുരസ്കാരം സറീന വീഗ്‌മാൻ (ഇംഗ്ലണ്ട്) നേടി.
മികച്ച വനിതാ ഗോൾകീപ്പർക്കുള്ള പുരസ്കാരത്തിന് മേരി എർപ്സ് (ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡ്) അർഹയായി.
മികച്ച ഗോൾ (പുസ്കാസ് പുരസ്കാരം) മാർസിൻ ഒലെക്സി (വാർറ്റ പൊസ്‌നാൻ–പോളണ്ട്). ഫിഫ ഫെയർപ്ലേ പുരസ്കാരം ജോർജിയൻ ലോഷോഷ്‌വിലി (വൂൾവ്സ്ബർഗ്).