Dhanush: 'ദി ​ഗ്രേ മാൻ' പ്രീമിയറിൽ ധനുഷിനൊപ്പം തിളങ്ങി മക്കളും

റൂസോ സഹോദരന്മാർ ഒരുക്കുന്ന ആക്ഷൻ ചിത്രമാണ് ദി ​ഗ്രേ മാൻ. ചിത്രത്തിൽ റയാൻ ഗോസ്ലിംഗ്, ക്രിസ് ഇവാൻസ്, അന്ന ഡി അർമാസ് എന്നിവർക്കൊപ്പം ധനുഷും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്യുക. ഇപ്പോഴിത ലോസ് ഏഞ്ചലസിൽ നടന്ന ​ചിത്രത്തിന്റെ പ്രീമിയറിൽ പങ്കെടുത്ത ചിത്രം പങ്കുവച്ചിരിക്കുകയാണ് ധനുഷ്.

 

1 /3

ധനുഷിനൊപ്പം അദ്ദേഹത്തിന്റെ മക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടിയിലെ പ്രധാന ആകർഷണം ഇവർ തന്നെയായിരുന്നു.   

2 /3

2022 ജൂലൈ 20 ന് മുംബൈയിൽ നടക്കുന്ന പ്രീമിയറിൽ റൂസോ സഹോദരന്മാരും ധനുഷിനൊപ്പം ഉണ്ടാകും. ക്യാപ്റ്റൻ അമേരിക്ക, അവഞ്ചേഴ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകരാണ് റൂസോ സഹോദരന്മാർ  

3 /3

മാർക്ക് ഗ്രീനേയുടെ ഗ്രേ മാൻ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. 200 മില്ല്യൺ ഡോളർ മുതൽമുടക്കിൽ ഒരുക്കിയിട്ടുള്ള ചിത്രം ജൂലൈ 22നാണ് റിലീസ് ചെയ്യുന്നത്.   

You May Like

Sponsored by Taboola