എന്തിനും ഏതിനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കാലത്തിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. സൂക്ഷിച്ച് ഉപയോഗിച്ചാൽ സോഷ്യൽ മീഡിയകൾ ഏറെ പ്രയോജനം ചെയ്യുമെന്ന കാര്യത്തിൽ തർക്കമില്ല.
Relationship tips: സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുമ്പോൾ ചില തെറ്റുകൾ വരുത്തിയാൽ അത് നിങ്ങളുടെ ജീവിതത്തിൽ വലിയ പ്രതിസന്ധി തന്നെ സൃഷ്ടിച്ചേക്കാം. അത്തരത്തിൽ നിങ്ങളുടെ പ്രണയ/ദാമ്പത്യ ബന്ധം പോലും തകരാൻ സോഷ്യൽ മീഡിയ കാരണമായേക്കാം.
നിങ്ങളുടെ പ്രണയ/ദാമ്പത്യ ബന്ധം പോലും തകരാൻ സോഷ്യൽ മീഡിയ കാരണമായേക്കാം. അതിനാൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
1. മറ്റുള്ളവരുടെ ബന്ധവുമായി താരതമ്യം ചെയ്യുക: സോഷ്യൽ മീഡിയയിൽ നിങ്ങളുടെ ബന്ധത്തെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാൻ പാടില്ല. സോഷ്യൽ മീഡിയയിൽ കാണുന്നത് എല്ലാം കണ്ണുമടച്ച് വിശ്വസിക്കാതിരിക്കുക. മറ്റുള്ളവരുടെ കാട്ടിക്കൂട്ടലുകൾക്ക് പിന്നാലെ പോകാതെ നിങ്ങളുടെ പങ്കാളിയോടടൊപ്പമുള്ള ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാൻ ശ്രമിക്കുക.
2. നിത്യ ജീവിതത്തിലെ പ്രശ്‌നങ്ങൾ അവഗണിക്കരുത്: നിങ്ങളുടെ ജീവിതത്തിലെ പ്രശ്‌നങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ദോഷകരമാണ്. നിങ്ങളുടെ ബന്ധത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാതിരിക്കുന്നത് തെറ്റാണ്. ഇതിൽ നിന്നെല്ലാം രക്ഷപ്പെടാനുള്ള ഒരു ഉപാധിയായി സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നതിനു പകരം പ്രശ്നത്തെ നേരിട്ട് അതിന് പരിഹാരം കാണുക എന്നതാണ് പ്രധാനം.
3. പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കൽ: നിങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ സ്റ്റോറികൾ, സ്റ്റാറ്റസുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവയിലൂടെ പരസ്യമാക്കുന്നത് നിങ്ങളുടെ ബന്ധത്തെ ദോഷകരമായി ബാധിക്കും. സമൂഹത്തിന് മുന്നിൽ ആളുകളുമായുള്ള നിങ്ങളുടെ പ്രശ്നങ്ങൾ തുറന്നുകാട്ടുക എന്നത് മാത്രമേ ഇതിലൂടെ സംഭവിക്കുകയുള്ളൂ. അത് നിങ്ങൾ എന്ന വ്യക്തിയ്ക്ക് നെഗറ്റീവ് ഇമേജ് നൽകുകയും ചെയ്യും.
4. അമിതമായ ഷെയർ ചെയ്യൽ: നിങ്ങളുടെ പങ്കാളിയുടെ സമ്മതമില്ലാതെ സോഷ്യൽ മീഡിയയിൽ നിങ്ങളുടെ ബന്ധത്തെയും വ്യക്തിജീവിതത്തെയും കുറിച്ചുള്ള വിശദാംശങ്ങൾ നിരന്തരം പങ്കിടുന്നത് നിങ്ങളുടെ ബന്ധത്തെ പ്രതികൂലമായി ബാധിക്കും. എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിൽ നിങ്ങൾക്ക് സന്തോഷമുണ്ടെങ്കിൽപ്പോലും, നിങ്ങളുടെ പങ്കാളിക്ക് അതിൽ പ്രശ്‌നമൊന്നുമില്ല എന്ന് അറിയേണ്ടത് പ്രധാനമാണ്. അമിതമായി ഷെയർ ചെയ്യുന്നത് ഒഴിവാക്കുകയും സ്വകാര്യത പരാമവധി നിലനിർത്തുകയും ചെയ്യുക.
5. സോഷ്യൽ മീഡിയയിലെ ഫ്ലർട്ടിംഗ്: ഓൺലൈൻ ഫ്ലർട്ടിംഗിൽ ഏർപ്പെടുകയോ മറ്റുള്ളവരുടെ പോസ്റ്റുകളിൽ പ്രണയ താൽപ്പര്യം കാണിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ബന്ധത്തെ ഗുരുതരമായി ബാധിക്കും. ഇത് പങ്കാളിക്ക് നിങ്ങളിലുള്ള വിശ്വാസം കുറയ്ക്കുകയും നിങ്ങളുടെ പങ്കാളിയുടെ മനസ്സിൽ നിങ്ങളോട് അകൽച്ച സൃഷ്ടിക്കുകയും ചെയ്യും. നിങ്ങളുടെ ബന്ധത്തിലെ വിശ്വാസ്യത തകർക്കുന്ന പ്രവൃത്തികൾ ഒഴിവാക്കുക.