IPL: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരങ്ങൾ ഇവരാണ്...

ഐപിഎൽ പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ റെക്കോർഡ് കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സ് താരം ഡ്വെയ്ൻ ബ്രാവോ സ്വന്തമാക്കിയിരുന്നു. ലസിത് മലിം​ഗയുടെ റെക്കോർഡ് മറികടന്നായിരുന്നു ബ്രാവോയുടെ നേട്ടം. ഐപിഎൽ പരമ്പരയിൽ ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തിയ അഞ്ച് കളിക്കാർ ഇവരാണ്...

 

1 /5

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് മുൻ താരമായ ലസിത് മലിംഗയുടെ റെക്കോർഡ് തകർത്ത് ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഡ്വെയ്ൻ ബ്രാവോ. 153 മത്സരങ്ങളിൽ നിന്ന് 171 വിക്കറ്റുമായാണ് ബ്രാവോ പട്ടികയിൽ ഒന്നാമത് എത്തിയത്. 

2 /5

170 വിക്കറ്റുമായി ലസിത് മലിംഗയാണ് രണ്ടാം സ്ഥാനത്ത്.  

3 /5

അമിത് മിശ്രയാണ് മൂന്നാം സ്ഥാനത്തുള്ളത്. 166 വിക്കറ്റാണ് അമിത് എടുത്തിട്ടുള്ളത്.  

4 /5

157 വിക്കറ്റുമായി പിയൂഷ് ചൗള നാലാം സ്ഥാനത്തുണ്ട്.  

5 /5

150 വിക്കറ്റ് വീഴ്ത്തിയ ഹർഭജൻ സിംഗാണ് അഞ്ചാം സ്ഥാനത്ത്.

You May Like

Sponsored by Taboola