ലോകമെമ്പാടും നിരവധി പേർ മരിക്കുന്നതിന് കാരണമാകുന്ന ഗുരുതര രോഗങ്ങളിലൊന്നാണ് കാൻസറെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.
വളരെ അപകടകരവും ഗുരുതരവുമായ ജീവിതശൈലീ രോഗമാണ് കാൻസർ. തെറ്റായ ഭക്ഷണശീലങ്ങളും ജീവിതശൈലിയിൽ വന്ന മാറ്റങ്ങളുമാണ് കാൻസർ വ്യാപകമാകാൻ പ്രധാന കാരണം. ഭക്ഷണക്രമീകരണം ചിട്ടപ്പെടുത്തുന്നതും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതും കാൻസർ വരാനുള്ള സാധ്യത ഒരു പരിധിവരെ നിയന്ത്രിക്കുമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ബ്ലാക്ക്‌ബെറി. ഇവ കാൻസറിനെ ചെറുക്കുന്നു. ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും മറ്റ് ആരോഗ്യ ഗുണങ്ങളും ബെറിപ്പഴങ്ങൾക്കുണ്ട്. ബ്ലൂബെറിയുടെ ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ക്ക് സ്തനാര്‍ബുദ മുഴകളുടെ വളര്‍ച്ച തടയാന്‍ കഴിയുമെന്ന് വിവിധ പഠനങ്ങളിൽ വ്യക്തമാക്കുന്നു.
വാൾനട്ടിൽ പോളിഫെനോള്‍സ്, ആല്‍ഫലിനോലെനിക് ആസിഡ്, ഫൈറ്റോസ്റ്റെറോളുകള്‍, മെലറ്റോണിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഈ ഗുണങ്ങള്‍ കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നു. ഒമേഗ-3 ഫാറ്റി ആസിഡിന്റെ സമ്പന്നമായ ഉറവിടമാണ് വാൾനട്ട്.
പ്രോസ്റ്റേറ്റ്, ശ്വാസകോശം, വന്‍കുടല്‍, മൂത്രസഞ്ചി, കരള്‍, കഴുത്ത്, തല, വായ, അന്നനാളം, ആമാശയം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ നിന്ന് ബ്രൊക്കോളി സംരക്ഷണം നൽകുന്നു. ബ്രൊക്കോളിയിൽ വൈറ്റമിന്‍ സി, സിങ്ക്, വൈറ്റമിന്‍ ബി, പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം, വൈറ്റമിന്‍ കെ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
തക്കാളിയിലെ ലൈക്കോപീൻ കാൻസർ കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കും. പ്രോസ്റ്റേറ്റ് കാൻസർ, വയറിലെ കാൻസർ, വൻകുടൽ കാൻസർ എന്നിവ പ്രതിരോധിക്കുന്നത് തക്കാളി മികച്ചതാണ്.
ആപ്പിൾ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഫലമാണ്. ആപ്പിളിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളിന് കാൻസറിനെ ചെറുക്കാൻ കഴിയും. ഓർമക്കുറവ്, ക്ഷീണം എന്നിവയ്ക്കും ആപ്പിൾ നല്ലതാണ്. ആപ്പിൾ പാകം ചെയ്യാതെ കഴിക്കുന്നതും വേവിച്ച് കഴിക്കുന്നതും നല്ലതാണ്. ആപ്പിളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി രോഗപ്രതിരോധ പ്രവര്‍ത്തനം മികച്ചതാക്കുന്നു. വിറ്റാമിൻ സി കാൻസർ കോശങ്ങളുടെ വളര്‍ച്ചയെ ചെറുക്കുന്നതിനുള്ള ആന്റിഓക്‌സിഡന്റായും പ്രവര്‍ത്തിക്കുന്നു.