Marriage: ഈ നക്ഷത്രക്കാർ തമ്മില്‍ വിവാഹം പാടില്ല; എന്നും കലഹം, ഒരു വര്‍ഷത്തിനുള്ളില്‍ ഡിവോഴ്‌സ്!

വിവാഹത്തിന് നക്ഷത്രപ്പൊരുത്തം നോക്കുന്നവരാണ് ഏറെയും. നാളുകള്‍ തമ്മില്‍ ചേരാത്ത കാരണം നടക്കാതെ പോയ വിവാഹങ്ങളുടെ എണ്ണം പ്രവചനാതീതമാണ്. 

 

Least compatible Nakshatras for marriage: എല്ലാ നക്ഷത്രങ്ങള്‍ക്കും ഒരു പൊതുസ്വഭാവമുണ്ട്. അതിനാല്‍ തന്നെ ചില നക്ഷത്രങ്ങളുടെ സ്വഭാവങ്ങള്‍ തമ്മില്‍ ചേരില്ലെന്ന് ജ്യോതിഷത്തില്‍ പറയുന്നു. ആ നക്ഷത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

1 /7

ഭാര്യ മകയിരം നക്ഷത്രവും ഭര്‍ത്താവ് ആയില്യം നക്ഷത്രമോ ഭരണി നക്ഷത്രമോ ആണെങ്കില്‍ ഇവരുടെ കുടുംബ ജീവിതം സന്തോഷകരമായിരിക്കില്ല. ആയില്യം, മകയിരം, പൂരം നക്ഷത്രങ്ങളും പരസ്പരം ചേരില്ല.  

2 /7

ഭരണി നക്ഷത്രവും അനിഴം നക്ഷത്രവും ചേര്‍ന്നാല്‍ ദുരിതമാകും ഫലമെന്ന് ജ്യോതിഷത്തില്‍ പറയുന്നു. ഇതിന് സമാനമാണ് വേധദോഷമുള്ള നക്ഷത്രങ്ങളായ അശ്വതിയും തൃക്കേട്ടയും ചേര്‍ന്നാല്‍ ഫലം.  

3 /7

വിശാഖം നക്ഷത്രവും കാര്‍ത്തിക നക്ഷത്രവും ചേര്‍ന്നാല്‍ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവര്‍ക്ക് ഒന്നിന് പിറകെ ഒന്നായി പ്രശ്‌നങ്ങളുടെ ഘോഷയാത്രയായിരിക്കും.   

4 /7

രോഹിണിയും ചോതിയും തമ്മില്‍ ഒരിക്കലും ചേരില്ല. അഥവാ ഈ നക്ഷത്രക്കാര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ അകാരണ കലഹവും സന്താനദുരിതവുമായിരിക്കും ഫലം.   

5 /7

മകം നക്ഷത്രക്കാരും രേവതി നക്ഷത്രക്കാരും തമ്മില്‍ വിവാഹം കഴിച്ചാല്‍ ഉടനടി പ്രശ്‌നങ്ങള്‍ മുളപൊട്ടി തുടങ്ങും. പിന്നീട് ഒരു വര്‍ഷത്തിനിടെ തന്നെ കാര്യങ്ങള്‍ വിവാഹമോചനത്തിലേയ്ക്ക് എത്തും.   

6 /7

മധ്യമരഞ്ജു വരുന്ന നക്ഷത്രങ്ങളായ ഭരണി, മകീര്യം, പൂയം, പൂരം, പൂരാടം അവിട്ടം, ചിത്തിര, അനിഴം, ഉത്രട്ടാതി എന്നിവര്‍ക്ക് സന്താനഭാഗ്യക്കുറവ് ഉണ്ട്. ഇവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ ഫലം മോശമായിരിക്കും.   

7 /7

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും നക്ഷത്രപ്പൊരുത്തത്തേക്കാള്‍ പ്രധാനമാണ് മനപ്പൊരുത്തം എന്ന് വിശ്വസിക്കുന്നവരുമുണ്ട്. ((Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola