Breakup Tips: ബ്രേക്ക് അപ്പ് ആയോ? വിഷമിക്കേണ്ട, അതൊരു 'വെയ്ക്ക് അപ്പ് കാൾ' ആണ്... ഇത്രയും ശ്രദ്ധിച്ചാൽ മതി

Breakup Tips: ബ്രേക്ക് അപ്പിന്റെ ദു:ഖത്തിൽ നിന്ന് പുറത്ത് വരണമെങ്കിൽ നമ്മൾ തന്നെ മുൻകൈ എടുക്കേണ്ടിവരും. അതിനുള്ള വഴികൾ അത്ര ബുദ്ധിമുട്ടേറിയതൊന്നും അല്ല എന്ന് തിരിച്ചറിഞ്ഞാൽ മാത്രം മതി.

പ്രണയം തകരുന്നത്  പലരേയും സംബന്ധിച്ച് ജീവിതം അവസാനിച്ചതുപോലെയാണ്, അല്ലെ?  ഒരു മരണത്തിനു സമാനമായ അവസ്ഥയായിരിക്കും പലർക്കും ബ്രേക്ക് അപ്പ് സമ്മാനിക്കുന്നത്. ദുഃഖം വരും, ശരിയാണ്. ഇല്ലെങ്കിൽ പിന്നെ എന്ത് പ്രണയം! വളരെ സങ്കീർണമായ അവസ്ഥയിലൂടെ ആയിരിക്കും ബ്രേക്ക് അപ്പ് ഘട്ടത്തിൽ പലരും കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ ഈ അവസ്ഥയെ മറികടക്കുക എന്നത് പ്രധാനമാണ് . ''ബ്രേക്ക് അപ്പ് ഈസ് എ വേക്ക്അപ്പ് കോൾ'' എന്നാണല്ലോ? 

പക്ഷേ, അതിങ്ങനെ വെറുതേ പറഞ്ഞ് നടന്നതുകൊണ്ട് കാര്യമൊന്നും ഇല്ല. ബ്രേക്ക് അപ്പിന്റെ ദു:ഖത്തിൽ നിന്ന് പുറത്ത് വരണമെങ്കിൽ നമ്മൾ തന്നെ മുൻകൈ എടുക്കേണ്ടിവരും. അതിന് വളരെ എളുപ്പമുള്ള മാർഗ്ഗങ്ങളിൽ ഒന്ന്, പുതിയൊരു റിലേഷൻ തുടങ്ങുന്നതാണെന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. പക്ഷേ, എല്ലാവർക്കും അത് സാധ്യമാകണം എന്നില്ലല്ലോ. എന്തായാലും ബ്രേക്ക് അപ്പ് എന്ന പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കാം എന്ന് അന്വേഷിക്കുന്നവർക്കായി ഇതാ 6 ടിപ്‌സ്...

1 /6

ബ്രേക്ക് അപ്പിനു ശേഷം പലർക്കും  എല്ലാകാര്യത്തിലും ഒരു  ഉന്മേഷകുറവ് കുറവ് കണ്ടുവരുന്നത് പതിവാണ്. ഇത്തരം സന്ദർഭങ്ങളിൽ നല്ലതണുത്ത വെള്ളത്തിൽ സുഗന്ധമുള്ള സോപ്പ് ഉപയോഗിച്ച ദിവസവും കുളിക്കുക. ഇത് നിങ്ങൾക്ക് നല്ലൊരു ഫ്രഷ് ഫീൽ നൽകും. ബ്രേക്ക് അപ്പിൽ നിന്ന് പുറത്തു വരാൻ ആഗ്രഹിക്കുന്നവർക്ക് ഇങ്ങനെ ഒരു ഫ്രഷ്നെഷ് അത്യാവശ്യമാണ്. 

2 /6

പലനിറങ്ങളിൽ ഉള്ള പൂക്കൾക്ക്  ആളുകളുടെ മനസിനെ സന്തോഷിപ്പിക്കാനും സ്വയം പ്രാധാന്യം തോന്നിപ്പിക്കാനും കഴിയും എന്നാണ് വിദഗ്ധർ പറയുന്നത്. ബ്രേക്ക് അപ്പിനു ശേഷം നിങ്ങൾ സ്വയം നിങ്ങൾക്ക് തന്നെ പൂക്കൾ സമ്മാനിക്കുക. ഇതിലൂടെ വിഷമങ്ങളെ മറന്നു ജീവിതത്തിൽ മുന്നോട്ട് നീങ്ങാൻ സാധിക്കും.   

3 /6

ബ്രേക്ക് അപ്പിനുശേഷം പലർക്കും ദേഷ്യം വളരെ അധികം കൂടും. അവർ എല്ലാ കാര്യങ്ങളും ദേഷ്യത്തോടെ ആയിരിക്കും കൈകാര്യം ചെയ്യുന്നത്. ഇങ്ങനെ ഉള്ളവർക്ക് 'ആങ്കർ റൂം' പോലുള്ള സ്ഥലങ്ങൾ  ഉപയോഗപ്പെടുത്തുന്നത് നല്ലതായിരിക്കും. ദേഷ്യം നിയന്ത്രിക്കാൻ ആകാതെ വന്നാൽ പ്രശ്നങ്ങൾ ഇരട്ടിയാകുമെന്ന് പ്രത്യേകം പറയേണ്ടല്ലോ. അതുകൊണ്ട് ദേഷ്യപ്രശ്നങ്ങളുള്ളവർ അത് തണുപ്പിക്കാൻ ആങ്കർ റൂം പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുക.

4 /6

പ്രണയത്തിലായിരുന്നപ്പോൾ ചിലപ്പോൾ നിങ്ങൾ പങ്കാളിക്കൊപ്പം ഒരുമിച്ചിരുന്നാവും ഭക്ഷണം കഴിച്ചിരുന്നത്. എന്നാൽ തനിച്ച്  കഴിക്കുന്നത് ഒരു ശീലമാക്കിയാൽ ബ്രേക്ക് അപ്പിനുശേഷമുള്ള ജീവിതം കൂടുതൽ ആയാസമാക്കുവാൻ സഹായിക്കും. എന്നുവിചാരിച്ച് വീട്ടുകാരേയും കൂട്ടുകാരേയും ഒക്കെ അകറ്റി നിർത്തി ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാനൊന്നും ശ്രമിക്കരുത്. കൂട്ടുകൂടുന്നത് മറ്റൊരു തരത്തിൽ നിങ്ങൾക്ക് ഏറെ മാനസികാശ്വാസം നൽകുന്ന കാര്യമാണ്.

5 /6

പലരും പ്രണയം തകർന്നാൽ ഉടനെത്തന്നെ പോയി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും. പിന്നെ പരസ്പ്പരം കുറ്റപ്പെടുത്തുന്ന പോസ്റ്റുകൾ ഇട്ട് ആളുകളെ അറിയിക്കുകയും ചെയ്യും. ഇത് മറ്റ് പലർക്കുമിടയിൽ ചർച്ചയാവുകയും സോഷ്യൽ മീഡിയ തന്നെ നിങ്ങളെ പലപ്പോഴും ഓർമിപ്പിക്കുകയും ചെയ്യും. അതോടെ ബ്രേക്ക് അപ്പ് ദുരന്തം നിങ്ങളെ വിടാതെ പിന്തുടരുന്ന അവസ്ഥയാകും. എന്നാൽ ഇങ്ങനെ ഒന്നും ചെയ്യാതിരുന്നാൽ ബ്രേക്ക് അപ്പ് പ്രതിസന്ധിയിൽ നിന്ന് വേഗം മുന്നോട്ട് നീങ്ങാൻ സാധിക്കും.

6 /6

അതെ, 'ബ്രേക്ക് ആപ്പ് ഈസ് എ വേയ്ക്ക് അപ്പ് കാൾ' എന്നാണല്ലോ. ഒരു പ്രണയം തകർന്നു എന്നതുകൊണ്ട് ജീവിതം ഒന്നും അവസാനിക്കാൻ പോകുന്നില്ല. അതുപോലെ തന്നെ ജീവിതത്തിൽ ഒരേയൊരു പ്രണയം മാത്രമേ ഉള്ളൂ എന്ന് കരുതുന്നതിലും കാര്യമില്ല. തനിക്ക് ചേരുന്ന മറ്റൊരു വ്യക്തിയെ അധികം വൈകാതെ തന്നെ കണ്ടെത്താൻ ആയാൽ ബ്രേക്ക് അപ്പ് പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കപ്പെടുമെന്ന് ഉറപ്പാണ്. എത്രപേർക്ക് ഇത് സാധ്യമാകും എന്നതും ചർച്ചാവിഷയം തന്നെ. 

You May Like

Sponsored by Taboola