ചൊവ്വ പൂയം നക്ഷത്രത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഒക്ടോബർ അവസാനത്തോടെയാണ് ചൊവ്വയുടെ നക്ഷത്രമാറ്റം നടന്നത്.
1/5ഓരോ രാശികളിലും ഈ നക്ഷത്രമാറ്റത്തിന്റെ ഗുണ-ദോഷ ഫലങ്ങളുണ്ടാകും. ഏതെല്ലാം രാശികൾക്കാണ് ഈ നവംബർ മാസത്തിൽ നേട്ടങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് നോക്കാം.
2/5മേടം രാശിക്കാര്‍ക്ക് ഈ കാലയളവിൽ വലിയ നേട്ടങ്ങൾ ലഭിക്കും. ബിസിനസിൽ ലാഭമുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. സഹപ്രവർത്തകരിൽ നിന്നും പിന്തുണയുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. മാനസിക സമാധാനമുണ്ടാകും. കുടുംബത്തിൽ സന്തോഷമുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. വിദ്യാർത്ഥികൾക്കും നല്ല സമയമാണ്.
3/5തുലാം രാശിക്കാരുടെ ആഗ്രഹങ്ങൾ സഫലമാകും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസിലും ലാഭമുണ്ടാകും. വിദ്യാർത്ഥികൾക്കും അനുകൂല സമയമാണ്. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മിടുക്കരാണ് ഇക്കൂട്ടർ.
4/5കുംഭം രാശിക്കാരായ ദമ്പതികള്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും വര്‍ദ്ധിക്കും. യാത്രകൾ ചെയ്യാൻ സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ കുറയും. ബിസിനസിൽ ലാഭമുണ്ടാകും. പുതിയ വാഹനം വാങ്ങാൻ അവസരമുണ്ടാകും. ശമ്പള വർധനവുണ്ടാകും. വിദ്യാർത്ഥികൾക്കും സമയം അനുകൂലമാണ്.
5/5(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.