Horoscope Today: ഈ രാശിക്കാർക്ക് ഇന്ന് തടസങ്ങൾ മാത്രം; നോക്കാം സമ്പൂർണ രാശിഫലം

ഇന്നത്തെ ദിവസം 12 രാശിക്കാർക്കും വ്യത്യസ്തമായ ഫലങ്ങളാണ് ലഭിക്കുക. ചിലർക്ക് ഈ ദിവസം മികച്ചതായിരിക്കുമ്പോൾ മറ്റ് ചിലർക്ക് മോശം അനുഭവങ്ങളായിരിക്കും ഉണ്ടാകുക.

Today's horoscope 19th June 2024 in Malayalam: ജ്യോതിഷ പ്രകാരം 12 രാശിക്കാർക്കും അതിൻ്റേതായ സവിശേഷതകളുണ്ട്. മേടം, ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ ഓരോ രാശികൾക്കും പ്രത്യേകം ഫലങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. 

1 /12

മേടം: മകരം രാശിക്കാര്‍ക്ക് ഇന്ന് കര്‍മ്മ മേഖലയില്‍ ഉയര്‍ച്ചയും ബഹുമാനവും അംഗീകാരവുമെല്ലാം ലഭിക്കാന്‍ സാധ്യതയുണ്ട്. ഉല്ലാസ യാത്രകളില്‍ പങ്കെടുക്കുകയോ അതിനെ കുറിച്ച് പദ്ധതി തയ്യാറാക്കുകയോ ചെയ്യും. രാഷ്ട്രീയക്കാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും സമൂഹത്തില്‍ പ്രശസ്തി ലഭിക്കും. ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തും. കുടുംബാന്തരീക്ഷം മെച്ചപ്പെടും.   

2 /12

ഇടവം: ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ ശാന്തരും ശക്തരുമായിരിക്കേണ്ടതുണ്ട്. ഏകാന്തത തോന്നിയേക്കാം. ഇത് താത്ക്കാലികമാണെന്ന് മനസിലാക്കി മുന്നോട്ട് പോകണം. അസ്വസ്ഥത തോന്നിപ്പിക്കുന്ന പല കാര്യങ്ങളും സംഭവിച്ചേക്കാം. തളരാതെ നിങ്ങളുടെ ജോലികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ക്ഷേത്ര ദര്‍ശനത്തിന് സമയം കണ്ടെത്താന്‍ ശ്രമിക്കും. ദൂരയാത്രയ്ക്ക് സാധ്യതയുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വരും.   

3 /12

മിഥുനം: മിഥുനം രാശിക്കാര്‍ക്ക് ഇന്ന് സന്തോഷവും വെല്ലുവിളിയും ഒരുപോലെ ലഭിക്കുന്ന ദിവസമാണെന്നാണ് കാണുന്നത്. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിട്ടേക്കാം. വൈകാരികമായി സംസാരിക്കാതിരിക്കാന്‍ ശ്രമിക്കണം. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിക്കും. കിട്ടാതെ മുടങ്ങിക്കിടന്ന പണം ലഭിക്കും.  

4 /12

കര്‍ക്കടകം: കര്‍ക്കടകം രാശിക്കാരെ സംബന്ധിച്ച് ഇന്ന് സന്തോഷകരമായ കാര്യങ്ങള്‍ സംഭവിക്കാന്‍ ഇടയുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവര്‍ ആഗ്രഹിച്ച ജോലി തന്നെ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതാകും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. രാഷ്ട്രീയക്കാര്‍ക്ക് സമൂഹത്തില്‍ ബഹുമാനം വര്‍ധിക്കും. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നേരിട്ടിരുന്ന തടസങ്ങള്‍ നീങ്ങും.   

5 /12

ചിങ്ങം: ഉദ്യോഗാര്‍ത്ഥികളായ ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് കഠിന പ്രയത്‌നം നടത്തേണ്ടി വരും. പരീക്ഷകള്‍ എളുപ്പമാകില്ല. എന്ത് കാര്യവും രണ്ട് തവണ ആലോചിച്ച ശേഷം മാത്രം ചെയ്യുക. എടുത്തുചാട്ടം പാടില്ല. ജോലി സ്ഥലത്ത് പ്രശ്‌നങ്ങള്‍ നേരിടാനുള്ള സാധ്യതയുണ്ട്. എന്ത് തന്നെ സംഭവിച്ചാലും നിലവിലുള്ള ജോലി ഉപേക്ഷിക്കാന്‍ പാടില്ല. ഏറ്റവും അടുപ്പമുള്ള വ്യക്തികളുമായി ഇന്ന് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്.   

6 /12

കന്നി: കന്നി രാശിക്കാര്‍ ഇന്ന് അനാവശ്യ ചിന്തകള്‍ ഒഴിവാക്കണം. മാനസികമായി അസ്വസ്ഥത അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഒറ്റപ്പെടല്‍ അലട്ടിയേക്കാം. തിടുക്കത്തിലുള്ള തീരുമാനങ്ങള്‍ ഒഴിവാക്കുക. സാമ്പത്തിക ഇടപാടുകളില്‍ അതീവ ജാഗ്രത പാലിക്കണം. പിതാവില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കും. കര്‍മ്മ രംഗത്ത് പുരോഗതി ഉണ്ടാകാന്‍ സാധ്യത കാണുന്നുണ്ട്.   

7 /12

തുലാം: തുലാം രാശിക്കാര്‍ ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം. അനാവശ്യമായി പണം ചെലവഴിക്കുന്നത് സാമ്പത്തിക ഞെരുക്കത്തിലേയ്ക്ക് നയിക്കും. ആഢംബരത്തിന് പിന്നാലെ പോകാതിരിക്കുക. ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും ഇന്ന് നല്ല ദിവസമല്ല. പുതിയ സംരംഭങ്ങളെ കുറിച്ചും ഇന്ന് ചിന്തിക്കാന്‍ പാടില്ല. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇന്ന് വിഷമതകള്‍ നേരിടേണ്ടി വന്നേക്കാം.   

8 /12

വൃശ്ചികം: ഈ രാശിക്കാര്‍ ഇന്ന് നിഷേധാത്മക ചിന്ത, ഭയം, സംശയങ്ങള്‍ എന്നിവ ഒഴിവാക്കുക. പ്രയാസകരമായ ദിവസങ്ങളില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെടുന്നതിന് പകരം സന്തോഷം കണ്ടെത്താന്‍ ആവശ്യമായ കാര്യങ്ങളില്‍ മുഴുകുക. ഒരേ സമയം സന്തോഷവും പ്രയാസങ്ങളും നേരിടുന്ന ദിവസമാണ്. അപ്രതീക്ഷിത സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസുകാര്‍ക്ക് നല്ല സമയമാണ്.   

9 /12

ധനു: ധനു രാശിക്കാര്‍ക്ക് ഇന്ന് പല വിധത്തിലുള്ള തടസങ്ങള്‍ നേരിടേണ്ടി വരും. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും ഇന്ന് ധനനഷ്ടത്തിനുള്ള സാധ്യതയാണ് കാണുന്നത്. ജോലിഭാരം വര്‍ധിക്കും. ഇത് മാനസിക സമ്മര്‍ദ്ദത്തിലേയ്ക്ക് നയിക്കും. റിയല്‍ എസ്‌റ്റേറ്റിലുള്ളവര്‍ക്കും ഇന്ന് ക്രയവിക്രയത്തിന് തടസങ്ങള്‍ നേരിടേണ്ടി വരും.   

10 /12

മകരം: ഈ രാശിക്കാര്‍ക്ക് ഇന്ന് പൊതുവേ അലസത അനുഭവപ്പെട്ടേക്കാം. ജോലിക്കാര്യങ്ങളിലും താത്പ്പര്യക്കുറവ് തോന്നും. എല്ലാ കാര്യത്തിലും കഠിന പ്രയത്‌നം ആവശ്യമാണ്. മാനസികമായും ശാരീരികമായും തളര്‍ച്ച അനുഭവപ്പെടും. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ള സഹായങ്ങള്‍ മുടങ്ങും.   

11 /12

കുംഭം: കുംഭം രാശിക്കാരെ സംബന്ധിച്ചിടത്തോളം കുടുംബത്തില്‍ ഒരേ സമയം സന്തോഷവും സങ്കടവും നിറഞ്ഞ സംഭവങ്ങള്‍ ഉണ്ടായേക്കാം. ഇവരുടെ ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതാകും. ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തും. പിതാവിന്റെ ആരോഗ്യം മോശമാകും. പുതിയ വീട്ടിലേയ്ക്ക് മാറി താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് അനുയോജ്യമായ ദിവസമാണ്.   

12 /12

മീനം: മീനം രാശിക്കാര്‍ക്ക് ഇന്ന് അലസത, തൃപ്തിക്കുറവ് എന്നിവ നേരിട്ടേക്കാം. സാമ്പത്തികമായി ഇന്നത്തെ ദിവസം ചെലവ് വര്‍ധിക്കും. അനാവശ്യമായി പണം ചെലവഴിക്കുന്നത് നിയന്ത്രിക്കുക. മാതാപിതാക്കളുടെ പിന്തുണ ലഭിക്കും. എന്നാല്‍ ജീവിത പങ്കാളിയുമായുള്ള ബന്ധം മോശമായേക്കും. കുടുംബത്തിലെ തന്നെ ചില അംഗങ്ങള്‍ കാരണം പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തേക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola