ജാതിവാലുള്ള മലയാള സിനിമാതാരങ്ങൾ: എംഎന്‍ നമ്പ്യാര്‍ മുതൽ മഞ്ജു വാര്യര്‍ വരെ

1 /9

1978 സെപ്റ്റംബർ 10-ന് കന്യാകുമാരി ജില്ലയിലാണ് ജനനം. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.18-മത്തെ വയസ്സിൽ സല്ലാപം (1996) എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. ഇടയിൽ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് സിനിമയിലേക്ക് തിരിച്ചെത്തി Image Credit: Facebook

2 /9

1970 സെപ്റ്റംബർ 9 ന് മഠത്തിപ്പറമ്പിൽ ബാലകൃഷ്ണപിള്ളയുടേയും മാലതിയമ്മയുടേയും മകനായി തൃശൂരിൽ ജനിച്ചു. 1991-ൽ റിലീസായ ഈഗിൾ എന്ന സിനിമയാണ് ബിജുവിൻ്റെ ആദ്യ ചിത്രം. തുടർന്ന് ഓരോ വിളിയും കാതോർത്ത് എന്ന സിനിമയിലും അഭിനയിച്ചു. 1994-ൽ റിലീസായ പുത്രൻ എന്ന സിനിമയിലാണ് ആദ്യമായി നായകനാവുന്നത് Image Credit: Facebook

3 /9

പേര് നവ്യ എന്നാണെങ്കിലും ധന്യനായർ എന്നായിരുന്നു നവ്യയുടെ ആദ്യ പേര്. 2001-ൽ ഇഷ്ടം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ടാണ് നവ്യ ആദ്യ ചലച്ചിത്ര അരങ്ങേറ്റം നടത്തുന്നത്. അഞ്ജന എന്ന നായികാവേഷം ലഭിക്കുമ്പോൾ അവർ ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായിരുന്നു. മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനൻ, കല്യാണരാമൻ, പാണ്ടിപ്പട, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ ചിത്രങ്ങളിലും ദിലീപിന്റെ നായികയായി അഭിനയിച്ചു Image Credit: Facebook

4 /9

1977 ഓഗസ്റ്റ് മൂന്നിന് ഗംഗാധരൻ നായരുടേയും ഇന്ദിര മേനോൻ്റെയും മകനായി കോഴിക്കോട്ട് ജനിച്ചു. പഠിച്ചതും വളർന്നതുമെല്ലാം തിരുവനന്തപുരത്താണ്.ചലച്ചിത്രങ്ങളിൽ സജീവമാകുന്നതിനു മുൻപ് ടെലിവിഷനിൽ അഭിനയിച്ചിരുന്നു. 2008-ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരവും, 2009-ലെ ഫിലിംഫെയർ അവാർഡും തിരക്കഥ എന്ന ചിത്രത്തിലൂടെ അനൂപ് നേടി Image Credit: Facebook

5 /9

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ(1999) എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. 18 ചിത്രങ്ങളിൽ അഭിനയിച്ചു. മിക്ക ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി.ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിരമിച്ചു. Image Credit: Facebook

6 /9

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ പാണാവള്ളി എന്ന ഗ്രാമത്തിൽ എൻ.ഗോവിന്ദക്കുറുപ്പിൻ്റെയും ശോഭനയുടേയും മകനായി 1979 മാർച്ച് 12ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം നാഗ്പൂരിലെ RKN കോളേജിൽ നിന്ന് എൻജിനീയറിംഗ് ബിരുദം നേടി. പ്രശസ്ത പിന്നണി ഗായകനായ എം.ജി.ശ്രീകുമാറിനെ പരിചയപ്പെട്ടതാണ് ജീവിതത്തിൽ വഴിത്തിരിവായത്. Image Credit: Facebook

7 /9

1995 സെപ്റ്റംബർ 11-നാണ് സംയുക്തയുടെ ജനനം. പോപ്കോൺ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് രംഗ പ്രവേശനം നടത്തി. Image Credit: Facebook

8 /9

ശിവശങ്കരപ്പിള്ളയുടെയും ലളിതാദേവിയുടെയും മകനായി 1954 ജനുവരി 11-ന് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലാണ് ബാലചന്ദ്രമേനോൻ ജനിച്ചത് ലോകത്ത് ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച വ്യക്തി എന്ന നിലയിൽ ((29 ചലച്ചിത്രങ്ങൾ) 2018-ൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം ലഭിച്ചു Image Credit: Facebook

9 /9

മലയാളി മാതാപിതാക്കളുടെ പുത്രിയായി ബാംഗ്ലൂരിലെ ബാണശങ്കരിയിലാണ് നിത്യ മേനോൻ ജനിച്ചത്. ഇന്ത്യൻ ഇംഗ്ലീഷ് ഭാഷാ ചിത്രമായ ദി മങ്കി ഹു ന്യൂ ടു മച്ച് (1998) എന്ന ചിത്രത്തിൽ എട്ട് വയസുള്ളപ്പോൾ തബുവിന്റെ ഇളയ സഹോദരിയായ കഥാപാത്രമായി ബാലതാരമായാണ് നിത്യ അരങ്ങേറ്റം നടത്തിയത്. നിരവധി ചിത്രങ്ങളിൽ ഇതിനോടകം വേഷമിട്ട് കഴിഞ്ഞു. Image Credit: Facebook

You May Like

Sponsored by Taboola