ആർത്തവ വേദന കുറയ്ക്കാൻ ഡോക്ടറുടെ നിർദ്ദേശം കൂടാതെ മരുന്ന് കഴിക്കുന്നത് ഭാവിയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
എല്ലാ മാസവും മുടങ്ങാതെ എത്തുന്ന ആർത്തവ വേദന സഹിക്കാൻ ഇത്തിരി പ്രയാസം തന്നെയാണ്. ആർത്തവ വേദന കുറയ്ക്കാൻ ഡോക്ടറുടെ നിർദ്ദേശം കൂടാതെ മരുന്ന് കഴിക്കുന്നത് ഭാവിയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആർത്തവ വേദനയ്ക്ക് ചില പ്രകൃതിദത്ത പരിഹാരങ്ങളിതാ...
ചീര, ബ്രോക്കോളി, കാബേജ്, കോളിഫ്‌ളവർ തുടങ്ങിയവയിൽ കാൽസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നു.
സ്‌ട്രോബെറി, ബ്ലൂബെറി, റാസ്‌ബെറി എന്നിവയിൽ ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്.ഇവ വീക്കം കുറയ്ക്കാനും ആർത്തവ വേദന മാറ്റാനും സഹായിക്കും.
പൊട്ടാസ്യത്തിൻ്റെ മികച്ച ഉറവിടമാണ് വാഴപ്പഴം. ഇത് വയറുവേദന കുറയ്ക്കാനും പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും. ഇവയിലുള്ള സ്വാഭാവിക പഞ്ചസാര ക്ഷീണത്തെ ചെറുക്കാൻ സഹായിക്കുന്നു.
ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ, മത്തങ്ങ വിത്തുകൾ എന്നിവ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. പ്രോട്ടീൻ, ഒമേഗ-3, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, തുടങ്ങിയവയാൽ സമ്പുഷ്ടമാണ് ഇവ.
ഇരുമ്പ്, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് ഡാർക്ക് ചോക്ലേറ്റ്. ഇവ ആർത്തവ വേദന കുറയ്ക്കാനും മാനസികാവസ്ഥ ഉയർത്താനും സഹായിക്കുന്നു.
ആർത്തവ വേദനയ്ക്കുള്ള പ്രകൃതിദത്ത പരിഹാരമാണ് ഇഞ്ചി. ഇതിൻ്റെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വേദനയും അസ്വസ്ഥതയും കുറയ്ക്കാൻ സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)