ഇനി യാത്ര ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്കായാലോ...

കണ്ടാലും കണ്ടാലും മതി വരാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ കൂട്ടമാണ്‌  കേരളം.

കേരങ്ങളുടെ നാടായ കേരളത്തിലേക്ക് യാത്ര തിരിച്ചാല്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങള്‍.. 

1 /10

ഉദയസൂര്യന്‍റെ  സുവർണ കിരണങ്ങൾ നെല്‍പ്പാടങ്ങളില്‍ തട്ടുമ്പോളുണ്ടാകുന്ന സമാനതകളില്ലാത്ത സുന്ദര പ്രകൃതി. പുരാതന ക്ഷേത്രങ്ങള്‍, വനങ്ങള്‍, വന്യജീവികള്‍, ഹില്‍സ്റ്റേഷനുകള്‍ എന്നിങ്ങനെ കാഴ്ചകളുടെ സ്വര്‍ഗഭൂമി ഒരുക്കുന്ന നഗരം. 

2 /10

മലനിരകളുടെ മറവിൽ നിന്നും ചെമ്മരിയാട്ടിൻ കൂട്ടങ്ങളെപ്പോലെ ഉയർന്നു വരുന്ന കോടമഞ്ഞ് വാരിവിതറുന്ന സുഖകരമായൊരു തണുപ്പും. തേയിലത്തളിരുകളിൽ പ്രതിഫലിയ്ക്കുന്ന സൂര്യരശ്മികളുടെ സുവർണ്ണകാന്തിയും, ചൂടുചായയുടെ സുഗന്ധം വഹിച്ചെത്തുന്ന കുളിർകാറ്റും വാഗമണ്ണിന് മാത്രം സ്വന്തം. 

3 /10

പൂരങ്ങളുടെ നാടായ തൃശ്ശൂര്‍  കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം എന്ന പേരിലും അറിയപ്പെടുന്നു.

4 /10

അത്യപൂര്‍വ്വമായ വിസ്മയാനുഭവങ്ങള്‍ സന്ദര്‍ശകന് സമ്മാനിക്കുന്ന ടൂറിസ്റ്റ് കേന്ദ്ര൦. ആനക്കൂട്ടങ്ങൾ, അനന്തമായ മലനിരകൾ, സുഗന്ധവ്യഞ്ജന തോട്ടങ്ങൾ എന്നിവയാണ് തേക്കടിയുടെ പ്രത്യേകതകള്‍. 

5 /10

പ്രകൃതിയുടെ കാന്‍വാസിലെ തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ സുന്ദരമായ ഹില്‍ സ്റ്റേഷന്‍‍. തെളിഞ്ഞ അന്തരീക്ഷവും, നേര്‍ത്ത കാറ്റും കണ്ണിന് കുളിര്‍മ നല്‍കുന്ന പച്ചപ്പുമാണ് ഇവിടുത്തെ പ്രത്യേകത.

6 /10

കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്ന കുട്ടനാട് പ്രദേശത്താണ് വിഖ്യാതമായ വേമ്പനാട് കായല്‍. നാല്  വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട കൃഷിയും കര്‍ഷകരും നിറഞ്ഞ നന്മയുള്ള നാട്.   

7 /10

ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ അറബിക്കടലിന്‍റെ ഓരം ചേര്‍ന്നിരിക്കുന്ന സ്വപ്നസുന്ദരമായ സ്ഥലം. കോവളം ബീച്ചും, കോവളം കൊട്ടാരവുമാണ് ഇവിടുത്തെ പ്രധാന പ്രത്യേകതകള്‍.   

8 /10

അറബിക്കടലിന്‍റെ റാണി, കേരളത്തിന്‍റെ ഗോവ എന്നിങ്ങനെ മറ്റ് പേരുകളുള്ള കൊച്ചി ചരിത്ര സ്മാരകങ്ങളുടെ നാടാണ്.  ആഗോള ടൂറിസം നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ ആദ്യ നഗരമാണ് കൊച്ചി. 

9 /10

കേരളത്തിലെ ഏറ്റവും വലിയ ചെങ്കല്‍ക്കോട്ട. 300 ലേറെ വര്‍ഷത്തെ പഴക്കമുള്ള ബേക്കല്‍കോട്ട കാലാതീതവും വളരെയേറെ ചരിത്ര പ്രാധാന്യവുമുള്ളതുമാണ്. വലിപ്പം കൊണ്ടും സംരക്ഷണം കൊണ്ടും മറ്റു കോട്ടകളുടെ മുമ്പില്‍ സ്ഥാനം പിടിച്ചിട്ടുമുണ്ട്‌.

10 /10

തനത് ജലസ്രോതസ്സുകൾ സ്വന്തമായുള്ള കേരളത്തിലെ നഗരം. ഹൗസ് ബോട്ടുകൾക്ക് പേരുകേട്ട ആകർഷണീയമായ പ്രകൃതിദൃശ്യങ്ങളിലേക്ക് ഹാർദ്ദവമായി സ്വാഗത‌മോതുന്ന കിഴക്കിന്‍റെ വെനീസ്.

You May Like

Sponsored by Taboola