ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ഇനി ഇന്ത്യയില്‍, ചിത്രങ്ങള്‍ കാണാം..

ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന വ്യക്തിയാണ് സർദാർ വല്ലഭായ് പട്ടേല്‍. 

ലോകത്തിലെ ഏറ്റവും പൊക്കമുള്ള പ്രതിമ എന്ന് ഖ്യാതി നേടാനൊരുങ്ങുകയാണ് സർദാർ വല്ലഭായ് പട്ടേലിന്‍റെ പ്രതിമ.

1 /10

സർദാർ വല്ലഭായ് പട്ടേലിന്‍റെ 143 മത്തെ ജന്മദിനമായ 2018 ഒക്ടോബര്‍ 31നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമ രാജ്യത്തിന് സമർപ്പിച്ചത്.   

2 /10

182 അടിയാണ്  സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് വിശേഷിപ്പിക്കുന്ന പട്ടേല്‍ പ്രതിമയുടെ ഉയരം. 

3 /10

നര്‍മദാ നദീ തീരത്തുള്ള സാധു ബെട്ട് ദ്വീപിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 

4 /10

177 അടി ഉയരമുള്ള ചൈനയിലെ സ്പ്രിം​ഗ് ടെംപിൾ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് ഈ പ്രതിമ ഉയരത്തിൽ ഒന്നാമതായി തലയുയർത്തി നില്‍ക്കുന്നത്.

5 /10

2389 കോടിയാണ് പ്രതിമാ നിർമ്മാണത്തിന് വന്നിരിക്കുന്ന ചെലവ്. ​

6 /10

 നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയായ ഈ പ്രതിമ 33 മാസത്തെ തുടര്‍ച്ചയായ പരിശ്രമത്തിനൊടുവിലാണ് ഇന്ന് കാണുന്ന നിലയിലെത്തിയത്.

7 /10

രാം വി. സുത്തര്‍ രൂപകല്പന ചെയ്ത പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് സര്‍ദാര്‍ സരോവര്‍ നര്‍മ്മദാ നിഗം ലിമിറ്റഡും ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ നിര്‍മ്മാണ കമ്പനിയും ചേര്‍ന്നാണ്. 

8 /10

രാജ്യവ്യാപകമായി വിപുലമായ പരിപാടികളാണ് പ്രതിമയുടെ അനാച്ഛാദനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചത്.

9 /10

2013 ല്‍ ആരംഭിച്ച വെങ്കല പ്രതിമയുടെ നിര്‍മ്മാണത്തിന് ചൈനയില്‍ നിന്ന് നൂറുകണക്കിന് വിദഗ്ധ തൊഴിലാളികളെയും അധികൃതര്‍ എത്തിച്ചു.

10 /10

ന്യൂയോര്‍ക്കിലെ 'സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി' യുടെ ഇരട്ടി ഉയരവും സര്‍ദാര്‍ പട്ടേലിന്‍റെ പ്രതിമയുടെ സവിശേഷതയാണ്. 

You May Like

Sponsored by Taboola