2.4L ഡീസൽ, 2.8L ഡീസൽ എഞ്ചിനുകൾ ആണ് വാഹനത്തില്‍
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ലൈഫ്‌സ്‌റ്റൈൽ പിക്ക്-അപ്പ് ട്രക്കായ ഹിലക്‌സ് (Toyota Hilux) 2022 ജനുവരിയോടെ ഇന്ത്യയിലേക്ക് എത്തും. ഇന്ത്യയില്‍ ഇസുസു വി-ക്രോസിന് നേരിട്ടുള്ള എതിരാളിയായിരിക്കും ഈ മോഡല്‍. ഹിലക്സ്, ഹിലക്സ് റെവോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2.4L ഡീസൽ, 2.8L ഡീസൽ എഞ്ചിനുകൾ ആണ് വാഹനത്തില്‍. ഏകദേശം 25 ലക്ഷം രൂപയ്ക്കാണ് വാഹനം പുറത്തിറക്കുക. ഫോർ വീൽ ഡ്രൈവിലും വണ്ടി ലഭ്യമാകും.