Actress Trisha krishna: പ്രായത്തെ വെല്ലും സൗന്ദര്യം; തൃഷയുടെ ക്യൂട്ട് ചിത്രങ്ങൾ കാണാം

തെന്നിന്ത്യയുടെ എവർ​ഗ്രീൻ നായികയാണ് തൃഷ കൃഷ്ണ. 1999ൽ മിസ് ചെന്നൈ ആയി തിരഞ്ഞെടുക്കപ്പെട്ട തൃഷയുടെ പ്രായത്തെ വെല്ലും സൗന്ദര്യത്തെക്കുറിച്ച് ആരാധകർ എന്നും ചർച്ച ചെയ്യാറുണ്ട്. 

 

Thrisha Krishnas new photos: ആദ്യ കാലങ്ങളിൽ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചാണ് തൃഷ തന്റെ കരിയർ ആരംഭിക്കുന്നത്. ജോഡി എന്ന സിനിമയിലൂടെയാണ് ബി​ഗ് സ്ക്രീനിൽ എത്തുന്നത്. 

1 /5

സൂര്യയോടൊപ്പം അഭിനയിച്ച മൗനം പേസിയാതെ എന്ന ചിത്രമാണ് സിനിമയിൽ തൃഷയ്ക്ക് ശ്രദ്ധ നേടിക്കൊടുക്കുന്നത്. 

2 /5

പിന്നീട് വിക്രം നായകനായി അഭിനയിച്ച സാമി എന്ന ചിത്രത്തിലൂടെ തൃഷ തെന്നിന്ത്യൻ സിനിമയിൽ തന്റെ ചുവടുറപ്പിച്ചു. 

3 /5

വിജയും തൃഷയും ആദ്യമായി ഒന്നിച്ചെത്തിയ സിനിമയാണ് ​ഗില്ലി. ഇത് തൃഷയെന്ന നായികയുടെ മൂല്യം വർദ്ധിപ്പിച്ചതോടൊപ്പം വി‍ജയിയേയും  തൃഷയേയും തെന്നിന്ത്യയിലെ ബെസ്റ്റ് കോമ്പോകളാക്കി മാറ്റി. 

4 /5

പിന്നീട് കുറച്ചു സിനിമകളിലൂടെ ഇരുവരും ഒന്നിച്ചെങ്കിലും കുറച്ചു കാലത്തേക്ക് ഈ കോംബോ ഉണ്ടായിരുന്നില്ല. ഇപ്പോൾ വീണ്ടും നീണ്ട 14 വർഷത്തിന് ശേഷം ലിയോ എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിക്കുകയാണ്. 

5 /5

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിൽ ആണ് തൃഷയുടെ അവസാനം റിലീസ് ചെയ്ത ചിത്രം. 

You May Like

Sponsored by Taboola