• Oct 10, 2022, 16:50 PM IST
1 /7

സാംസ്ക്കാരികപരവും മതപരവുമായി രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രമാണ് മഹാകാലേശ്വർ. ദ്വാദശജ്യോതിർലിം‌ഗങ്ങളിൽപ്പെടുന്ന പ്രശസ്ത ശിവക്ഷേത്രമാണ് മധ്യപ്രദേശിലെ ഉജ്ജയിനിയിൽ രുദ്രസാഗർ തടാകകരയിൽ സ്ഥിതി ചെയ്യുന്ന ശ്രീ മഹാകാലേശ്വർ ക്ഷേത്രം.   

2 /7

ഇവിടുത്തെ ശിവലിം‌ഗം സ്വയം‌ഭൂവാണെന്നാണ് വിശ്വാസം.  ജ്യോതിർലിംഗങ്ങളിലെ ഏക സ്വയം‌ഭൂലിംഗ ഇതാണ്. മഹാകാലേശ്വരൻ എന്ന പേരിലാണ് ഇവിടെ ഭഗവാന്‍ ശിവൻ അറിയപ്പെടുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  ലക്ഷക്കണക്കിന്‌ ഭക്തര്‍ വർഷം മുഴുവനും സന്ദർശിക്കാനും ആരാധിക്കാനും ഇവിടെയെത്തുന്നു.   

3 /7

ക്ഷേത്രവും പരിസരവും ഇപ്പോള്‍ വികസനത്തിന്‍റെ പാതയിലാണ്.  ഉജ്ജയിന്‍  മഹാകാലേശ്വര്‍ ക്ഷേത്ര ത്തോടനുബന്ധിച്ച് നിര്‍മ്മിച്ചിരിയ്ക്കുന്ന 900 മീറ്റർ ദൈര്‍ഘ്യമുള്ള ക്ഷേത്ര ഇടനാഴി നാളെ ഒക്ടോബര്‍ 11 ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്‌ സമര്‍പ്പിക്കും.   

4 /7

856 കോടിയുടെ മഹാകാലേശ്വര്‍ ക്ഷേത്ര ഇടനാഴി വികസന പദ്ധതിയുടെ ആദ്യഘട്ടമാണ് ഇത്.  രണ്ട് വലിയ പ്രവേശന കവാടങ്ങൾ, മണൽക്കല്ലിൽ കൊത്തിയെടുത്ത 108 അലങ്കരിച്ച തൂണുകളുടെ ഗാംഭീര്യമുള്ള സ്തംഭം, ജലധാരകൾ, ശിവപുരാണത്തിലെ കഥകൾ ചിത്രീകരിക്കുന്ന 50-ലധികം പ്രതിമകള്‍ തുടങ്ങിയവ ഏറെ മനോഹരമാണ്.  

5 /7

900 മീറ്ററിലധികം നീളമുള്ള ഇടനാഴി, ഉജ്ജൈനിയിലെ മഹാകൽ ലോക്, ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഇടനാഴികളിൽ ഒന്നാണ്. ഈ ഇടനാഴി പഴയ രുദ്രസാഗർ തടാകത്തിന് സമീപമാണ്. പുരാതന മഹാകാലേശ്വര് ക്ഷേത്രത്തിന് ചുറ്റുമുള്ള പുനർവികസന പദ്ധതിയുടെ ഭാഗമായാണ് ഇത്  പുനര്‍ നിര്‍മ്മിച്ചിരിയ്ക്കുന്നത്. 

6 /7

രാജസ്ഥാൻ, ഗുജറാത്ത്, ഒറീസ്സ എന്നിവിടങ്ങളിലെ കരകൗശല വിദഗ്ധർ ആണ് ഈ ഇടനാഴിയുടെ നിര്‍മ്മാണത്തിന് പിന്നില്‍. 

7 /7

2017 ൽ ആരംഭിച്ച ഈ അതിമനോഹര പദ്ധതി, പുരാതന ക്ഷേത്ര വാസ്തുവിദ്യയുടെ ഉപയോഗത്തിലൂടെ ചരിത്ര നഗരമായ ഉജ്ജൈനിയുടെ പുരാതന പ്രതാപം തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്നു.  

You May Like

Sponsored by Taboola