തന്‍റെ മെഹന്തി ചടങ്ങിൽ ഏറെ മനോഹരിയായാണ് ശ്വേത ബച്ചൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശ്വേതയുടെ വസ്ത്രങ്ങള്‍ തയ്യാറാക്കിയത് അബു ജാനി-സന്ദീപ് ഖോസ്ലയാണ്.
1997ലാണ് ബിസിനസുകാരനായ നിഖിൽ നന്ദയെ ശ്വേതാ ബച്ചൻ വിവാഹം കഴിച്ചത്.
ബംഗാളി അചാരണങ്ങളോടെയായിരുന്നു താരത്തിന്‍റെ വിവാഹം.
ശ്വേത വളരെ സുന്ദരിയായായിരുന്നു, മകൾ നവ്യയെ പകർത്തിയത് പോലെ...
അച്ഛന്‍ അമിതാഭ് ബച്ചനോടും സഹോദരന്‍ അഭിഷേകിനോടും ഏറെ അടുപ്പമായിരുന്നു ശ്വേതയ്ക്ക്. അമിതാഭിനൊപ്പം എല്ലാ ചടങ്ങുകളിലും പങ്കെടുക്കാറുള്ള വ്യക്തി കൂടിയാണ് ശ്വേത.
ശ്വേതയുടെയും തന്‍റെയും വളരെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അഭിഷേക് ഓരോ ജന്മദിനത്തിനും സഹോദരിയ്ക്ക് ആശംസകള്‍ നേരുന്നത്.
മകളായ നവ്യയ്ക്ക് ജന്മം നൽകുന്നതിന് നാല് ദിവസം മുന്‍പ് പകര്‍ത്തിയ ചിത്രം.
മകളുടെ വിവാഹത്തിൽ അമിതാഭ് എത്ര സന്തോഷവാനായിരുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രം. (ഫോട്ടോ കടപ്പാട്: Instagram)