ബീവറേജസില്‍ പോകുന്നവര്‍ ഇനി ഇത് ശ്രദ്ധിക്കൂ...

കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

അജിത കുമാരി | Mar 18, 2020, 12:52 PM IST

കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ബിവറേജസ് കോര്‍പറേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്ക് പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം.

1/8

മദ്യം വാങ്ങാനായി ക്യൂവില്‍ നില്‍ക്കുന്നവര്‍ തമ്മില്‍ ഒരുമീറ്ററെങ്കിലും അകലം പാലിക്കണം.

2/8

ചില്ലറ വില്‍പനശാലകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ ഉറപ്പായും ടവല്‍, മാസ്ക് എന്നിവ ഉപയോഗിക്കുക.

3/8

ഒരു ക്യൂവില്‍ മുപ്പതുപേര്‍ മാത്രമേ ഒരുസമയം ഉണ്ടാകൂ. ക്യൂവില്‍ തൊട്ടുരുമ്മി നില്‍ക്കരുത്.

4/8

ലഭ്യത അനുസരിച്ച് ഉപഭോക്താക്കള്‍ക്ക്‌ ഗാര്‍ഡുകള്‍ വഴി സാനിറ്റൈസര്‍ നല്‍കണം

5/8

പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങി അസുഖമുള്ളവര്‍ മദ്യം വാങ്ങാന്‍ വരരുതെന്നും നിര്‍ദ്ദേശമുണ്ട്.

6/8

ജീവനക്കാര്‍ സാനിറ്റെസറും, മാസ്കും ഉപയോഗിക്കണം.

7/8

തിരക്ക് കുറഞ്ഞ സമയങ്ങളില്‍ മദ്യം വാങ്ങണം

8/8

നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ മൂന്ന് സെക്യൂരിറ്റി ഗാര്‍ഡുകളുടെ അധിക സേവനം ഉണ്ടായിരിക്കും.