യുഎസിലെ ശൈത്യക്കൊടുങ്കാറ്റിനെ തുടർന്ന് നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞു. യുഎസിൽ ആഞ്ഞടിച്ച ശൈത്യക്കൊടുങ്കാറ്റിനെ 'നൂറ്റാണ്ടിന്റെ മഞ്ഞുവീഴ്ച'എന്നാണ് വിളിക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയുടെ ഫലമായാണ് നയാഗ്ര വെള്ളച്ചാട്ടം ഭാഗികമായി ഉറഞ്ഞുപോയത്. യുഎസിലെ ന്യൂയോർക്കിന്റെയും കാനഡയിലെ ഒന്റാറിയോയുടെയും അതിർത്തിയിലാണ് നയാഗ്ര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഹിമപാതത്തെ തുടർന്ന് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ബഫലോയിൽ നിന്ന് 40 കിലോമീറ്റർ മാത്രം അകലെയാണിത്. അസ്ഥി മരവിപ്പിക്കുന്ന തണുപ്പിലും ഈ കാഴ്ച കാണാൻ നയാഗ്ര വെള്ളച്ചാട്ടത്തിനടുത്ത് വിനോദസഞ്ചാരികൾ തടിച്ചുകൂടി.