Varalakshmi Vrat 2023: ശ്രാവണ മാസമാണിത്. വളരെ സവിശേഷമാണ് ഈ ശ്രാവണ മാസത്തിൽ നിരവധി ഉത്സവങ്ങൾ ആഘോഷിക്കപ്പെടുന്നു. വരലക്ഷ്മി വ്രതവും ശ്രാവണ മാസത്തിൽ ആചരിക്കുന്നു. സമ്പത്തിന്റെ ദേവതയായ ലക്ഷ്മീ ദേവിയെ പ്രീതിപ്പെടുത്തുന്നതിനായാണ് ഈ വ്രതം അനുഷ്ഠിക്കുന്നത്. വരലക്ഷ്മി വ്രതത്തിന്റെ മംഗളകരമായ സമയത്തെയും പൂജാ രീതിയെയും കുറിച്ച് വിശദമായി അറിയാം...
വരുന്ന ഓഗസ്റ്റ് 25 നാണ് വരലക്ഷ്മി വ്രതം ആചരിക്കുന്നത്. ശ്രാവണ മാസത്തിലെ അവസാന വെള്ളിയാഴ്ചയാണ് ഈ വ്രതം ആചരിക്കുന്നത്.
പ്രധാനമായും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത് ആചരിക്കുന്നത്.
ഈ ദിവസം വിവാഹിതരായ സ്ത്രീകൾ അവരുടെ കുടുംബത്തിന് വേണ്ടി ഉപവസിക്കുന്നു. ഭർത്താക്കന്മാരുടെയും കുട്ടികളുടെയും സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടി അവർ ലക്ഷ്മി ദേവിയെ ആരാധിക്കുന്നു.
നാല് ശുഭമുഹൂർത്തങ്ങളാണ് ഓഗസ്റ്റ് 25നുള്ളത്. പ്രദോഷകാലമാണ് ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമായി കണക്കാക്കപ്പെടുന്നത്. ആദ്യ മുഹൂർത്തം രാവിലെ 5:55 മുതൽ 7:42 വരെയും രണ്ടാമത്തെ മുഹൂർത്തം ഉച്ചയ്ക്ക് 12:17 മുതൽ 2:36 വരെയും മൂന്നാമത്തേത് വൈകുന്നേരം 6:22 മുതൽ 7:50 വരെയും നാലാമത്തെ മുഹൂർത്തം രാത്രി 10:50 മുതൽ 12:45 വരെയുമാണ്.
വരലക്ഷ്മി വ്രതം നാളിലെ പൂജാ രീതിയും വ്രതം അനുഷ്ഠിക്കുന്നവർ അറിഞ്ഞിരിക്കണം.
വ്രതമനുഷ്ഠിക്കുന്ന സ്ത്രീകൾ അതിരാവിലെ ബ്രാഹ്മണ മുഹൂർത്തത്തിൽ എഴുന്നേറ്റ് കുളിച്ച് ധ്യാനിക്കുക. ലക്ഷ്മീ ദേവിയുടെ വിഗ്രഹത്തിൽ പുതിയ വസ്ത്രങ്ങൾ അണിയിക്കുക. വിധി പ്രകാരം പൂജ നടത്തിയ ശേഷം പ്രസാദം എല്ലാവർക്കും നൽകുക.