വീട്ടിൽ ഒരു മണിപ്ലാൻറ് നടുന്നത് സമ്പത്തിനെയും സമൃദ്ധിയെയും ആകർഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ, മണിപ്ലാൻറ് നടുന്നതിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
വീട്ടിൽ മണിപ്ലാൻറ് നട്ടാൽ അത് ഒരിക്കലും ഉണങ്ങാൻ ഇടവരുത്തരുത്. ഇത് അശുഭകരമാണ്. ഇത്തരത്തിൽ സംഭവിക്കുന്നത് വീടിൻറെ സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കും.
മണി പ്ലാൻറ് പടർന്നുവളരുന്ന സസ്യമാണ്. ഇതിന് താങ്ങ് കൊടുക്കുന്നതിന് ഏതെങ്കിലും മരമോ കയറോ വളർത്തിക്കൊടുക്കണം. ഇവ നിലം തൊട്ടുകിടക്കുന്നത് ശുഭകരമല്ല. അതിനാൽ ഇത് മുകളിലേക്ക് പടർത്താൻ ശ്രദ്ധിക്കുക.
വാസ്തുശാസ്ത്ര പ്രകാരം, വടക്ക്-കിഴക്ക് ദിശയെ പ്രതിനിധീകരിക്കുന്നത് വ്യാഴമാണ്. വ്യാഴം ശുക്രൻറെ എതിരായാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഒരിക്കലും ഈ ദിശയിൽ മണി പ്ലാൻറ് നടരുത്. ഇത് വീട്ടിൽ നെഗറ്റീവ് എനർജിയുണ്ടാകുന്നതിനും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നതിനും കാരണമാകും.
മണി പ്ലാൻറ് നടുന്നതിന് വീടിൻറെ തെക്ക്-കിഴക്ക് ദിശയാണ് അനുയോജ്യമായിട്ടുള്ളത്. ഈ ദിശയുടെ അധിപൻ ഗണിപതിയാണ്. ഈ ദിശയെ പ്രതിനിധീകരിക്കുന്ന ഗ്രഹം ശുക്രനാണ്. അതിനാൽ തന്നെ തെക്ക്-കിഴക്ക് ദിശ വളരെ അനുഗ്രഹിക്കപ്പെട്ടതായി കണക്കാക്കുന്നു.
സമ്പത്തിനെ ആകർഷിക്കുന്നതിനായാണ് മണിപ്ലാൻറ് നടുന്നത്. എന്നാൽ ഇവ വാസ്തുശാസ്ത്ര പ്രകാരം, ശരിയായ ദിശയിലല്ല നടുന്നതെങ്കിൽ ഗുണത്തിന് പകരം ദോഷമാണ് ഉണ്ടാകുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)