Shukra Gochar 2023: ശുക്രൻ മിഥുന രാശിയിലേയ്ക്ക്, ഈ രാശിക്കാരുടെ ജീവിതം കലങ്ങിമറിയും

Venus Transit 2023:  മെയ് മാസത്തിന്‍റെ തുടക്കത്തിൽ, സമ്പത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ആഡംബരത്തിന്‍റെയും ദാതാവായ ശുക്രൻ അതിന്‍റെ  രാശിചക്രം മാറാൻ പോകുന്നു. മെയ് 2ന് ശുക്രൻ മിഥുന രാശിയിൽ പ്രവേശിക്കും. മിഥുന രാശിയിലെ ശുക്രന്‍റെ മാറ്റം ചില രാശിക്കാർക്ക് ഏറെ  ശുഭഫലങ്ങല്‍ നല്‍കുമ്പോള്‍ ചില രാശിക്കാരുടെ ജീവിതം അശുഭ ഫലങ്ങളാല്‍ ഉലയും.  

 

ശുക്രന്‍റെ സംക്രമണം ഏതൊക്കെ രാശിക്കാരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും?  എന്തൊക്കെ അശുഭ ഫലങ്ങളാണ്  ശുക്ര സംക്രമണംകൊണ്ട് ഈ രാശിക്കാരുടെ ജീവിതത്തില്‍  ഉണ്ടാവാന്‍ പോകുന്നത് എന്ന് നോക്കാം...  

1 /4

ഇടവം (Taurus Zodiac Sign)  ഈ കാലയളവില്‍ മനസ് അസ്വസ്ഥമായി തുടരും. ആത്മവിശ്വാസം കുറയാം. കുടുംബജീവിതം വേദനാജനകമായിരിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. ജോലിസ്ഥലത്ത് അഭിപ്രായഭിന്നത നിലനിൽക്കും. ആരോഗ്യം ശ്രദ്ധിക്കുക. ഇണയുമായി കലഹം  ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകാം. ഏത് ജോലി ചെയ്യുമ്പോഴും ക്ഷമയോടെ ചെയ്യുക, തിടുക്കം കാണിക്കരുത്. 

2 /4

ചിങ്ങം  (Leo Zodiac Sign)   ഈ രാശിക്കാര്‍ കോപം നിയന്ത്രിക്കുക, ജോലിയിൽ സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. പിതാവുമായി ആശയപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. അതുകൊണ്ട് സംസാരിക്കും മുന്‍പ് ആലോചിയ്ക്കുക, ജീവിത പങ്കാളിയുമായി അകൽച്ച ഉണ്ടാകാം. നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കുക. 

3 /4

വൃശ്ചികം (Scorpio Zodiac Sign) ഈ  രാശിക്കാരുടെ മനസ് അസന്തുഷ്ടവും അസ്വസ്ഥവുമാകാം. സംഭാഷണത്തിൽ ശ്രദ്ധിക്കുക. കുടുംബാംഗങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ചെലവുകൾ വർധിച്ചേക്കാം. ജോലിസ്ഥലത്ത് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. ക്ഷമക്കുറവ് ഉണ്ടാകും. ഇണയുടെ ആരോഗ്യം മോശമാകാം. ചെലവുകൾ വർധിച്ചേക്കാം. 

4 /4

മകരം (Capricon Zodiac Sign) ആത്മവിശ്വാസത്തോടെയിരിക്കുക, എന്നാൽ അമിത ഉത്സാഹം ഒഴിവാക്കുക. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. ചെലവുകൾ വർദ്ധിക്കും. നിങ്ങളുടെ സംസാരത്തിൽ നിയന്ത്രണം നിലനിർത്തുക, അല്ലാത്തപക്ഷം  കാര്യങ്ങൾ കൂടുതല്‍ മോശമായേക്കാം . മനസ്സ് ഏറെ അസ്വസ്ഥമാകും.

You May Like

Sponsored by Taboola