Malvaya Rajayoga: സ്വരാശിയിലെ ശുക്ര സംക്രമണം സൃഷ്ടിച്ചു മാളവ്യ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Shukra Gochar 2023: ജ്യോതിഷ പ്രകാരം ശുക്രൻ ഏപ്രിൽ 6 ന് സ്വരാശിയായ ഇടവത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാളവ്യ രാജയോഗം സൃഷ്ടിക്കുന്നത്.  ഇതിലൂടെ ഈ 3 രാശിക്കാർക്ക് സ്പെഷ്യൽ ഗുണങ്ങൾ ലഭിക്കും.

 

Venus Transit 2023: ജ്യോതിഷ പ്രകാരം ഒരു ഗ്രഹം അതിന്റെ രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോഴെല്ലാം അതിന്റെ സ്വാധീനം എല്ലാ രാശിക്കാരേയും ബാധിക്കും.  ധനവും ശാരീരിക സുഖവും നൽകുന്ന ശുക്രൻ ഇടവ രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്.  

1 /5

ശുക്രൻ ഇടവ രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്.  ഇതിലൂടെ മാളവ്യ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.  വേദ ജ്യോതിഷത്തിൽ ഇത് ഒരു  ശുഭകരമായ യോഗമാണ്. ഏപ്രിൽ ആറിന് ശുക്രൻ ഇടവത്തിൽ പ്രവേശിച്ചു. ഈ സമയത്ത് ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. അത് ഏതൊക്കെ രാശികളെന്ന് അറിയാം..    

2 /5

ജ്യോതിഷ പ്രകാരം മാളവ്യ രാജയോഗം 3 രാശിക്കാർക്ക് പ്രത്യേക ഫലം നൽകുന്നു. ഈ കാലയളവിൽ ഈ 3 രാശിക്കാർക്കും പൂർണ്ണമായ സന്തോഷമുണ്ടാകും ഒപ്പം എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. ശുക്രസംക്രമണം ഈ രാശിക്കാരെ ധനികരാക്കും  

3 /5

ഇടവം (Taurus): ഇടവ രാശിയിൽ ശുക്രൻ സംക്രമിച്ചിരിക്കുകയാണ്. ഇതിലൂടെ മാളവ്യരാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഈ സമയത്ത് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കുകയും എല്ലാ ജോലികളിലും വിജയം നേടുകയും ചെയ്യും.  ഈ ആളുകൾ പ്രവേശിക്കുന്ന മേഖലയിലോ അല്ലെങ്കിൽ ജോലിയിലോ വൻ വിജയം കൈവരിക്കും. ഈ രാശിക്കാർക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കും. അവിവാഹിതർക്ക് വിവാഹ വാഗ്ദാനങ്ങൾ ലഭിക്കും. ജോലിയിലുള്ള ആളുകൾക്ക് പ്രമോഷനോ ശമ്പള വർദ്ധനവോ ലഭിക്കാൻ സാധ്യത.

4 /5

ചിങ്ങം (Leo):  ജ്യോതിഷ പ്രകാരം ഈ രാശിയുടെ പത്താം ഭാവത്തിൽ ശുക്രൻ സംക്രമിച്ചു. അതുകൊണ്ടാണ് മാളവ്യരാജയോഗം ഉണ്ടായത്. ഈ സമയത്ത് ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും വലിയ നേട്ടങ്ങൾ ലഭിക്കും. ഒരു പുതിയ ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഈ സമയം അനുകൂലമാണ്. പുതിയ വസ്തു, വാഹനം തുടങ്ങിയവയും വാങ്ങാണ് യോഗം. സർക്കാർ ജീവനക്കാർ ട്രാൻസ്ഫറിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് നല്ല സമയം. നിങ്ങൾക്ക് ആവശ്യമുള്ള സ്ഥലത്ത് ട്രാൻസ്ഫർ ലഭിക്കും.

5 /5

വൃശ്ചികം (Scorpio):  ഈ രാശിചക്രത്തിന്റെ ഏഴാം ഭാവത്തിലാണ് ശുക്രൻ സംക്രമിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഏഴാം ഭാവത്തിൽ മാളവ്യരാജയോഗം രൂപപ്പെടുന്നത്. ഇതിലൂടെ വൃശ്ചിക രാശിക്കാർക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ജ്യോതിഷം അനുസരിച്ച് ശുക്രനെ സന്തോഷവും സൗകര്യവും നൽകുന്ന ഗ്രഹമായി കണക്കാക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് പല തരത്തിലുള്ള സുഖസൗകര്യങ്ങൾ ലഭിക്കും. പുതിയ വാഹനം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിൽ ഇത് നല്ല സമയമാണ്. കുടുംബത്തിൽ സമാധാനമുണ്ടാകും, മംഗള കർമ്മങ്ങൾ ചെയ്യാൻ കഴിയും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola