Viprit Rajyog: 50 വർഷങ്ങൾക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും, ലഭിക്കും അപ്രതീക്ഷിത ധനനേട്ടം!

Zodiac Sign: ജ്യോതിഷ പ്രകാരം ഒരു ഗ്രഹ സംക്രമിക്കുമ്പോഴെല്ലാം അതിന്റെ ഫലം എല്ലാ രാശിക്കാരുടേയും ജീവിതത്തെ വളരെയധികം ബാധിക്കും. ജാതകത്തിൽ രൂപപ്പെടുന്ന വിപരീത രാജയോഗം പ്രത്യേകിച്ചും  ചില രാശിക്കാർക്ക് ഗുണം ചെയ്യും. 

 

Viprit Rajyogam: ജ്യോതിഷ പ്രകാരം ഒരു വ്യക്തിയുടെ ജനനം മുതൽ ഗ്രഹങ്ങളുടെ സ്ഥാനത്തിന്റെ സ്വാധീനം അവരുടെ ജീവിതത്തിൽ ഉണ്ടാകും.  ഒരു വ്യക്തിയുടെ ജാതകത്തിലെ രാശിയുടെയും ഗ്രഹങ്ങളുടെയും സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് ഇത് നിർണ്ണയിക്കുന്നത്. അതുപോലെ ജ്യോതിഷ പ്രകാരം 50 വർഷങ്ങൾക്ക് ശേഷം വിപരീത രാജയോഗം രൂപപ്പെടാൻ പോകുകയാണ്. 

1 /6

ജ്യോതിഷമനുസരിച്ച് ശുഭകരമായ യോഗങ്ങളിലൊന്നാണ് ഈ വിപരീത രാജയോഗം. ദോഷഫലങ്ങളുള്ള എല്ലാ ഗ്രഹങ്ങളും കൂടിച്ചേരുമ്പോഴാണ് ഈ യോഗം ഉണ്ടാകുന്നത്. ഒരു വ്യക്തിയുടെ ജാതകത്തിൽ 6, 8, 12 ഭാവങ്ങളുടെ അധിപൻ മറ്റ് രണ്ട് ഗൃഹങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഉണ്ടെങ്കിൽ അത്തരം അവസ്ഥയിൽ വിപരീത രാജയോഗം സൃഷിടിക്കപ്പെടുന്നു. 

2 /6

ജ്യോതിഷം അനുസരിച്ച് 3 തരം വിപരീത രാജയോഗമുണ്ട്. ഹർഷ രാജയോഗം, സരള രാജയോഗം, വിമൽ രാജയോഗം. ഒരു വ്യക്തിയുടെ ജാതകത്തിൽ ആറാം ഭാവാധിപൻ 8-ാം ഭാവത്തിലോ 12-ാം ഭാവത്തിലോ ആണെങ്കിൽ കഠിനരാജയോഗമാണ് രൂപപ്പെടുന്നത്. അതേസമയം എട്ടാം ഭാവാധിപൻ ആറിലോ 12ലോ ആണെങ്കിൽ സരള രാജയോഗമാണ് രൂപപ്പെടുന്നത്. ഇതുകൂടാതെ 12-ാം ഭാവാധിപൻ 6-ലും 8-ലും നിൽക്കുമ്പോൾ വിമൽ രാജയോഗം സൃഷ്ടിക്കും.

3 /6

മേടം (Aries):  ജ്യോതിഷമനുസരിച്ച് വിപരീത രാജയോഗം മേടം രാശിക്കാർക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും. ഈ രാശിചക്രത്തിന്റെ 12-ാം ഭാവത്തിൽ സൂര്യൻ, ഗുരു, ബുധൻ എന്നിവയുടെ സംയോജനമുണ്ട് അതുപോലെ മൂന്നാം ഭാവാധിപൻ ബുധൻ, സൂര്യൻ എന്നിവരോടൊപ്പം 12-ാം ഭാവത്തിൽ സന്നിഹിതനാണ്. മേടം രാശിക്കാർക്ക് ഈ കാലയളവിൽ പെട്ടെന്നുള്ള ധനലാഭം ഉണ്ടാകും, മാനസിക പിരിമുറുക്കത്തിൽ നിന്ന് മോചനം, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ശുഭകരമായ ഫലങ്ങളും ലഭിക്കും.

4 /6

ചിങ്ങം (Leo):  ഈ രാശിയുടെ ഉടമ എട്ടാം ഭാവത്തിൽ ബുധനോടും വ്യാഴത്തോടും ചേർന്നിരിക്കും.  അതിന്റെ മൂന്നാം ഭാവാധിപൻ ശുക്രനോടൊപ്പം ഉണ്ടാകും. ഇത്തിന്റെ ഫലമായി വ്യക്തിയുടെ വരുമാനം വർദ്ധിക്കുന്നതിന്റെ ലക്ഷണങ്ങൾ വ്യക്തമായി കാണാം. പൂർവ്വിക സ്വത്തുക്കൾ വിറ്റ് ലാഭം ഉണ്ടാകും, ഈ സമയത്ത് നിരവധി മികച്ച അവസരങ്ങൾ ലഭ്യമാകും, വിദേശയാത്രയ്ക്കുള്ള അവസരങ്ങളും ലഭിക്കും.

5 /6

തുലാം (Libra):  വിപരീത രാജയോഗം ഈ രാശിക്കാർക്ക് ഒരു വലിയ അനുഗ്രഹം തന്നെയായായിരിക്കും.  മൂന്നാം ഭാവത്തിന്റെ അധിപനായ വ്യാഴം ആറാം ഭാവത്തിൽ സ്ഥിതി ചെയ്യുന്നു. ഈ സമയം ബിസിനസിൽ നല്ല ഇടപാടുകൾ നടത്താൻ കഴിയും. ജോലി ചെയ്യുന്നവർക്ക് ജോലിയിലും മറ്റും വലിയ വിജയം ലഭിക്കും. പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും. ഈ സമയത്ത് തീർത്ഥാടനത്തിന് യോഗം. ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നതിലൂടെ നേട്ടമുണ്ടാകും.

6 /6

മകരം (Capricorn):  ജ്യോതിഷ പ്രകാരം മകരം രാശിക്കാർക്ക് വിപരീത രാജയോഗം ശുഭകരമായിരിക്കും.  ഈ രാശിക്കാരുടെ ജാതകത്തിന്റെ മൂന്നാം ഭാവത്തിൽ ഗുരു, ബുധൻ, സൂര്യൻ എന്നിവർ ഇരിക്കുന്നു. ഇതിലൂടെ പ്രണയബന്ധത്തിൽ വന്നിരുന്ന ബുദ്ധിമുട്ടുകൾ മാറി ഇരുവരും തമ്മിൽ നല്ല ബന്ധം സൃഷ്ടിക്കും. ജീവിതത്തിൽ ഉന്മേഷവും ഉത്സാഹവും നിറയും.     (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola