Volvo C40 Recharge Electric Coupe SUV: വോൾവോ C40 ഇലക്ട്രിക് റീചാർജ് കൂപെ ഇന്ത്യയിൽ അവതരിപ്പിച്ചു. സ്വീഡിഷ് ബ്രാൻഡിന്റെ രണ്ടാമത്തെ ഓൾ-ഇലക്ട്രിക് മോഡലാണിത്.
C40 റീചാർജ് കൂപെ ഇലക്ട്രിക് എസ്യുവിയാണ്. മുൻഭാഗം XC40 റീചാർജ് ഇലക്ട്രിക് കൂപെയോട് സാമ്യമുള്ളതാണ്.
C40 റീചാർജ് കൂപെ ഇലക്ട്രിക് എസ്യുവിയുടെ പിൻഭാഗത്ത് വിൻഡ്ഷീൽഡും എൽഇഡി ടെയിൽ ലൈറ്റുകളും കാണാം.
കാറിനുള്ളിൽ മധ്യഭാഗത്ത് ഘടിപ്പിച്ച പോർട്രെയിറ്റ്-ഓറിയന്റഡ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 3-സ്പോക്ക് സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുണ്ട്.
പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, എയർ പ്യൂരിഫയർ, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം എന്നിവയും കാറിലുണ്ട്.
XC40 റീചാർജിന്റെ അതേ ഡ്യുവൽ-മോട്ടോർ ഇലക്ട്രിക് പവർട്രെയിൻ ആണ് C40 റീചാർജിനും പവർ നൽകുന്നത്.
പരമാവധി 530 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
വോൾവോ C40 റീചാർജ് ഓഗസ്റ്റിൽ വിൽപ്പനയ്ക്കെത്തും.
2023 സെപ്റ്റംബർ മുതൽ ഡെലിവറികൾ ആരംഭിക്കും.