കാല്‍മുട്ടിന് മുകളില്‍ വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചുക്കൊണ്ടുള്ള തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് താരങ്ങള്‍ അനശ്വരയ്ക്ക് പിന്തുണയറിയിച്ചിരിക്കുന്നത്.
ധരിച്ച വസ്ത്രത്തിനു ഇറക്കം കുറഞ്ഞെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണത്തിനു ഇരയായ വ്യക്തിയാണ് ചലച്ചിത്ര താരം അനശ്വര രാജന്‍. അനശ്വരയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
റിമ കല്ലിങ്കല്‍, അഹാന കൃഷ്ണ, പാര്‍വതി തിരുവോത്ത്, നസ്രിയ ഫഹദ്, അപൂര്‍വ ബോസ് തുടങ്ങിയവരാണ് താരത്തിനു പിന്തുണയുമായി രംഗത്തെത്തിയത്. കാല്‍മുട്ടിന് മുകളില്‍ വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചുക്കൊണ്ടുള്ള തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് താരങ്ങള്‍ അനശ്വരയ്ക്ക് പിന്തുണയറിയിച്ചിരിക്കുന്നത്. ഒരു ഫോട്ടോഷൂട്ടിന്‍റെ ഭാഗമായി അനശ്വര രാജന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
വിവാദങ്ങള്‍ക്ക് കാരണമായ അനശ്വരയുടെ ഫോട്ടോഷൂട്ട് ചിത്രം
അഹാന കൃഷ്ണകുമാര്‍
അമെയ മാത്യു
അപൂര്‍വ ബോസ്
നസ്രിയ ഫഹദ്
പാര്‍വതി തിരുവോത്ത്
റിമാ കല്ലിങ്കല്‍