ശരീരഭാരം വർധിക്കുന്നതും അമിതവണ്ണവും ഇന്ന് പലരും നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ശരീരഭാരം കുറയ്ക്കാൻ ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് ഫലപ്രദം എന്ന് ചിന്തിക്കരുത്. ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ശരീരഭാരം കുറയ്ക്കാൻ നിങ്ങളുടെ അടുക്കളയിൽ തന്നെ ലഭ്യമാകുന്ന ഈ സുഗന്ധവ്യഞ്ജനങ്ങൾ പരീക്ഷിക്കാം.
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ്.
കറുവപ്പട്ടയിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി- ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. ഇത് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കും.
വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു മികച്ച സുഗന്ധവ്യഞ്നമാണ് ജീരകം.
ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വച്ച് ഈ വെള്ളം രാവിലെ കുടിക്കുന്നത് വേഗത്തിലും ഫലപ്രദമായും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
കുരുമുളക് പൊടി ഭക്ഷണത്തിൽ ചേർക്കുന്നത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. കുരുമുളക് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.