Weight loss tips: ശരീരഭാരം കുറയ്ക്കാൻ കലോറി കുറഞ്ഞ ഈ അഞ്ച് പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം

ദീർഘനാളായി ശ്രമിച്ചിട്ടും തടി കുറയ്ക്കാൻ സാധിക്കുന്നില്ലേ, ശരീരഭാരം നിയന്ത്രിക്കാനും രോഗങ്ങളെ അകറ്റി നിർത്താനും  കലോറി കുറഞ്ഞ ഈ അഞ്ച് പച്ചക്കറികൾ പരീക്ഷിക്കാം. കലോറി കുറഞ്ഞ പച്ചക്കറികൾ ശരീരഭാരം കുറയ്ക്കാനും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാനും സഹായിക്കും.

  • Jan 05, 2023, 13:28 PM IST

പച്ചക്കറികളും കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നൽകുന്നു. പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്താനും സാധിക്കും. ശരീരഭാരം കുറയ്ക്കാൻ ഏതൊക്കെ പച്ചക്കറികൾ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്ന് നോക്കാം.

1 /5

കാബേജിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ​ഗുണകരമാണ്. സൂപ്പ്, സാൻഡ്വിച്ച്, സാലഡ് എന്നിവയിൽ ഉൾപ്പെടുത്തി കാബേജ് ഭക്ഷണത്തിന്റെ ഭാ​ഗമാക്കാം.

2 /5

ചീരയിൽ വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും ഹൃദയാരോഗ്യത്തിനും ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

3 /5

ഇന്ത്യൻ അടുക്കളകളിൽ കാണപ്പെടുന്ന സാധാരണ പച്ചക്കറികളിൽ ഒന്നാണ് ചുരയ്ക്ക. ഈ പച്ചക്കറി നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ചുരയ്ക്ക ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്.

4 /5

ധാരാളം ജലാംശം അടങ്ങിയ വെള്ളരിക്ക വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസ്യം, കോപ്പർ എന്നിവയാൽ സമ്പന്നമാണ്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ മാത്രമല്ല, പോഷകങ്ങളുടെ കുറവ് നികത്താനും പല രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.

5 /5

കാബേജിന്റെ കുടുംബത്തിൽപ്പെട്ട ബ്രോക്ക്ളി മികച്ച പോഷകമൂല്യങ്ങളുള്ള പച്ചക്കറിയാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കുക, ഹൃദയാരോഗ്യം നിലനിർത്തുക, തലച്ചോറിന്റെ ശക്തി വർദ്ധിപ്പിക്കുക, ചർമ്മത്തിന്റെ അകാല വാർധക്യം തടയുക, കാൻസർ സാധ്യത തടയുക എന്നിങ്ങനെ നിരവധി ​ഗുണങ്ങളാണ് ബ്രോക്ക്ളിയ്ക്ക് ഉള്ളത്.

You May Like

Sponsored by Taboola