തേനിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. തേനിന് ആന്റി ഡിപ്രസെന്റ്, ആന്റി കൺവൾസെന്റ്, ആന്റി ആങ്സൈറ്റി ഗുണങ്ങളുണ്ട്. വേനൽക്കാലത്ത് തേൻ കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
തേനിന്റെ ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ജലദോഷം, ചുമ, തൊണ്ടവേദന എന്നിവയെ ചെറുക്കുന്നു. ഇത് വൈറൽ അണുബാധകളിൽ നിന്ന് ശരീരത്തിന് സംരക്ഷണം നൽകുന്നു.
തേൻ ദഹനത്തിന് മികച്ചതാണ്. ഇത് ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു. വയറുസംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കാൻ തേൻ മികച്ചതാണ്.
തേനിന് പ്രകൃതിദത്ത മധുരമുണ്ട്. ഇത് പഞ്ചസാരയ്ക്ക് ആരോഗ്യകരമായ ബദലാണ്. സംസ്കരിച്ച കൃത്രിമ മധുരം ചേർത്ത ഭക്ഷണങ്ങളേക്കാൾ ആരോഗ്യകരമാണ് തേൻ.
തേനിന് ആന്റി വൈറൽ ആന്റി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്. ഇത് രോഗങ്ങളെ അകറ്റാനും വിവിധ അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. ദിവസവും രണ്ട് സ്പൂൺ തേൻ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി മികച്ചതാക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കും.
തേൻ ശരീരത്തിലെ വിഷാംശം നീക്കുന്നതിന് സഹായിക്കുന്നു. ഇതിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു.