മഞ്ഞുകാലത്ത് മുടി ചര്‍മ്മം എന്നിവയ്ക്ക് ഏറെ സംരക്ഷണം ആവശ്യമാണ്. ചര്‍മ്മത്തിന് അനുയോജ്യമായ ക്രീമുകള്‍ ഉപയോഗിക്കാം. എന്നാല്‍, മുടിയുടെ കാര്യം അങ്ങിനെയല്ല...
മഞ്ഞുകാലത്ത് മുടിയില്‍ താരന്‍ വര്‍ദ്ധിക്കുക എന്നത് സാധാരണമാണ്. കൂടാതെ മുടി കൊഴിച്ചിലും ഉണ്ടാകാം. അൽപ്പം ശ്രദ്ധയും ശരിയായ ജീവിതശൈലിയും കൊണ്ട് ഈ പ്രശ്നങ്ങള്‍ പരിഹരിക്കാം.
മഞ്ഞുകാലത്തുള്ള മുടി സംരക്ഷണത്തിന് ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കാം
മുടി ഷാമ്പൂ ചെയ്ത് കഴുകിയശേഷം സ്വാഭാവികമായും ഉണങ്ങാൻ അനുവദിക്കണം. ദിവസവും മുടിയിൽ ഡ്രയർ ഉപയോഗിക്കരുത്. കൂടാതെ, മുടി സ്റ്റൈല്‍ ചെയ്യാനായി ഉപയോഗിക്കുന്ന മെഷീനുകള്‍ അമിതമായി ഉപയോഗിക്കരുത്. ഇവയുടെ അമിത ഉപയോഗം മുടി കേടാക്കും.
മഞ്ഞുകാലത്തും മുടിയില്‍ എണ്ണ പുരട്ടുന്നതിലും മുടി ഷാംപൂ ചെയ്യുന്നതിലും അശ്രദ്ധ കാണിക്കരുത്. ആഴ്ചയിൽ രണ്ട് തവണയെങ്കിലും മുടി ഷാംപൂ ചെയ്യണം. മുടി കഴുകാൻ അധികം ചൂടുള്ള വെള്ളം ഒരിയ്ക്കലും ഉപയോഗിക്കരുത്.
ശരിയായ ഭക്ഷണം പല രോഗങ്ങളെയും അകറ്റുമെന്ന് നമുക്കറിയാം. അതേപോലെ തന്നെ ആരോഗ്യമുള്ള മുടിയ്ക്ക് ശരിയായ ഭക്ഷണക്രമം പാലിക്കേണ്ടത് ആവശ്യമാണ്.
വെള്ളം കുറച്ച് കുടിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകുന്നു. ഒരു ദിവസം കുറഞ്ഞത് 8 ഗ്ലാസ് അല്ലെങ്കിൽ രണ്ടര മുതൽ മൂന്ന് ലിറ്റർ വെള്ളം കുടിക്കുക. തണുപ്പത്ത് ദാഹം കുറയുന്നതിനാല്‍, വെള്ളം കുടിയ്ക്കാന്‍ നാം ശ്രദ്ധിക്കാറില്ല. ഇത് ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. തണുപ്പത്തും ശരിയായ അളവിൽ വെള്ളം കുടിക്കുക.
മുടിയുടെ സംരക്ഷണത്തിന് നാട്ടു വൈദ്യങ്ങള്‍ പരീക്ഷിക്കാം. താരന്‍ അകറ്റാന്‍ കടുകെണ്ണയില്‍ നാരങ്ങാ നീര് ഒഴിച്ച മിശ്രിതം പുരട്ടാം. മുടി കൊഴിച്ചിലിന് നെയ്യ് ചൂടാക്കി അതില്‍ ഗ്രാമ്പൂ ഇട്ടശേഷം തണുക്കുമ്പോള്‍ മുടിയില്‍ പുരട്ടി മസാജ് ചെയ്യാം. മുട്ട പുരട്ടുന്നതും മുടിയ്ക്ക് വളരെ നല്ലതാണ്.