Winter Superfoods: ശൈത്യകാലം കടുത്തു; ശരീരത്തിൽ ചൂട് നിലനിർത്താൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

ശൈത്യകാലമെത്തി, തണുത്ത കാലാവസ്ഥ പലർക്കും നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. കാലാവസ്ഥയിലെ മാറ്റവും പ്രതിരോധ ശേഷി കുറയുന്നതുമാണ് ഇതിന് പ്രധാന കാരണം. ഇത്തരം പ്രശ്നങ്ങളെ ചെറുക്കാൻ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക എന്നതാണ് പ്രധാനം.

  • Dec 08, 2022, 17:55 PM IST

നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും രോഗങ്ങൾ തടയുന്നതിനും പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ശരീര താപനില ഉയർത്താനും ശരീരത്തിന് ഊർജ്ജം ലഭിക്കാനും ഈ ഭക്ഷണങ്ങൾ കഴിക്കാം.

1 /6

നെയ്യ് ആരോഗ്യത്തിന് വളരെ മികച്ചതാണ്. നെയ്യ് പ്രതിരോധ ശേഷി വർധിപ്പിക്കാനും ദഹനം സുഗമമാക്കാനും സഹായിക്കുന്നു.

2 /6

എള്ള് വിത്തുകളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വഴി ദഹനം മികച്ചതാക്കുന്നു, മലബന്ധം ഇല്ലാതാക്കുന്നു.

3 /6

ഇഞ്ചി ദഹനത്തിന് മികച്ചതാണ്. ഇഞ്ചി ശരീരത്തിൽ ചൂട് നിലനിർത്താനും സഹായിക്കും.

4 /6

ഇരട്ടിമധുരം ആൻറി ഇൻഫ്ലമേറ്ററി, ആൻറി ഓക്സിഡൻറൽ, ആൻറി മൈക്രോബയൽ ഗുണങ്ങളുള്ളതാണ്. ഇത് പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും അണുബാധകളിൽ നിന്ന് തടയുന്നതിനും മികച്ചതാണ്.

5 /6

ശീതകാലം മൂലമുണ്ടാകുന്ന എല്ലാ അസുഖങ്ങൾക്കുമുള്ള പ്രതിവിധിയാണ് തുളസി. ജലദോഷവും പനിയും സുഖപ്പെടുത്തുന്നത് മുതൽ ഉത്കണ്ഠ കുറയ്ക്കുന്നത് വരെ നിരവധി ഗുണങ്ങളുള്ള ഔഷധ സസ്യമാണിത്.

6 /6

അണുബാധയ്‌ക്കെതിരെ പോരാടാനും ചർമ്മത്തിൻറെ ആരോഗ്യത്തിനും മികച്ചതാണ് റാഗി.

You May Like

Sponsored by Taboola