അടുത്തിടെ വിലയേറിയ ബാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ്. അതിനു കാരണം സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (Serum Institue of India) സിഇഒ , അദാർ പൂനവല്ലയുടെ (Adar Poonawalla) ഭാര്യ നതാഷ പൂനവല്ലയുടെ (Natasha Poonawalla) അടുത്തിടെ വൈറലായ വീഡിയോ ആണ്. വീഡിയോയില്‍ നതാഷയുടെ കൈയിലിരുന്ന ബാഗാണ് ചര്‍ച്ചയ്ക്ക് വഴി തെളിച്ചത്. ആ ചെറിയ ബാഗിന്‍റെ വില ഏകദേശം 80 ലക്ഷം രൂപയാണ്...!! ബാഗിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പെട്ടെന്നാണ് വൈറലായത്.

2020 നവംബറിലാണ് ലോകത്തെ ഏറ്റവും വിലകൂടിയ ബാഗ് വിപണിയില്‍ എത്തിയത്. ഇതിന്‍റെ വില ഏകദേശം 6 മില്യൺ ഡോളർ ( 52 കോടി രൂപ) ആണ്. Dubbed Parva Mea ബാഗ് മുതലയുടെ ചര്‍മ്മം കൊണ്ടാണ് നിര്‍മ്മിച്ചിരിയ്ക്കുന്നത്. അലങ്കാരത്തിനായി വജ്രങ്ങളും ഉപയോഗിച്ചിട്ടുണ്ട്. സമുദ്രമാണ് ബാഗിന്‍റെ ഡിസൈനിന് പ്രേരകമായത് എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഇത്തരത്തിലുള്ള 3 ബാഗ് ആണ് ഇതുവരെ കമ്പനി നിര്‍മ്മിച്ചിരിയ്ക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ വരെ ലോകത്തെ ഏറ്റവും വില കൂടിയ ബാഗായി അറിയപ്പെട്ടിരുന്നത് Mouawad 1001 Nights Diamond Purse ആണ്. 2011 ല്‍ ഗിന്നസ് റെക്കോർഡ്സിലും ഈ ബാഗ് ഇടം നേടിയിരുന്നു. ഈ ബാഗിന്‍റെ വില 3.8 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 28 കോടി രൂപ) ആണ്. ഹൃദയത്തിന്‍റെ ആകൃതിയിലുള്ള പേഴ്സ് 18 കാരറ്റ് സ്വർണ്ണം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇതിൽ 4,517 വജ്രങ്ങൾ (105 മഞ്ഞ, 56 പിങ്ക്, 4,356 നിറമില്ലാത്ത വജ്രങ്ങൾ) ഉൾപ്പെടുന്നു, വജ്രങ്ങളുടെ ആകെ ഭാരം 381.92 കാരറ്റ് ആണ്.
ലോകത്തിലെ ഏറ്റവും വിലവേറിയ ബാഗുകളുടെ പട്ടികയിൽ Hermès Kelly Rose Gold ബാഗ് മൂന്നാം സ്ഥാനത്താണ്. പ്രശസ്ത ഷൂ ഡിസൈനർ പിയറി ഹാർഡിയുടെ സഹായത്തോടെയാണ് ബാഗ് രൂപകൽപ്പന ചെയ്തത്. ബാഗിൽ മൊത്തം 1160 വജ്രങ്ങളും ഒപ്പം Solid Rose Goldഉം ഉപയോഗിച്ചിട്ടുണ്ട്. . മുതലയുടെ ചര്‍മ്മമാണ് ബാഗ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചി രിയ്ക്കുന്നത്. ചെറുതും എന്നാൽ ആകർഷകവുമായ ഹാൻഡ്‌ബാഗിന് 2 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 15 കോടി രൂപ) വിലവരും. ഇത്തരത്തിലുള്ള 12 ബാഗുകളാണ് ഇതുവരെ നിര്‍മ്മിച്ചത്. .
ഓരോ സ്ത്രീയും വാങ്ങാൻ ആഗ്രഹിക്കുന്ന ഒരു ഹാൻഡ്‌ബാഗ് ബ്രാൻഡാണ് Hermés. Ginza Tanaka Birkin എന്ന ഈ ബാഗില്‍ 2,000 വജ്രങ്ങളുണ്ട്. ഈ ബാഗ് രണ്ടു തരത്തില്‍ ഉപയോഗിക്കാം.
ജ്വല്ലറി ഉടമ പിയറി ഹാർഡിയുടെ (Pierre Hardy) സഹായത്തോടെ 2012 ലാണ് ഈ ബാഗ് നിര്‍മ്മിച്ചത്. 1,160 വജ്രങ്ങൾ ബാഗിൽ പതിച്ചിട്ടുണ്ട്. ഇതുവരെ ഇത്തരത്തിലുള്ള മൂന്ന് എണ്ണം മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ...