65th State School Athletics Meet: 65-ാമത് സംസ്ഥാന സ്കൂൾ കലോത്സവം; പാലക്കാടിന് ഹാട്രിക് കിരീടം

Hat-trick title for Palakkad in State School Athletics Meet: തുടർച്ചയായി മൂന്നാം തവണയും തങ്ങൾക്ക് ഒത്ത എതിരാളികളില്ലെന്ന് പാലക്കാട് തെളിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Oct 20, 2023, 09:29 PM IST
  • 28 സ്വർണ്ണവും 27വെള്ളിയും 12 വെങ്കലവുമാണ് പാലക്കാട് സ്വന്തമാക്കിയത്.
  • 266 പോയിന്റ് നേടിയാണ് പാലക്കാട് ആധിപത്യം ഉറപ്പിച്ചത്.
  • 168 പോയിന്റ് നേടിയ മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്.
65th State School Athletics Meet: 65-ാമത് സംസ്ഥാന സ്കൂൾ കലോത്സവം; പാലക്കാടിന് ഹാട്രിക് കിരീടം

പാലക്കാട്: കൗമാര കുതിപ്പിന്റെ കരുത്ത് വിളിച്ചോതിയ 65-ാമത് സംസ്ഥാന കായിക മാമാങ്കത്തിൽ പാലക്കാട് ജേതാക്കൾ. 266 പോയിന്റ് നേടിയാണ് പാലക്കാട് ആധിപത്യം ഉറപ്പിച്ചത്. 28 സ്വർണ്ണവും 27വെള്ളിയും 12 വെങ്കലവുമാണ് പാലക്കാട് കൊയ്തെടുത്തത്. 

പാലക്കാട് തുടർച്ചയായി മൂന്നാം തവണയാണ് എതിരില്ലാതെ മികച്ച നേട്ടം കരസ്ഥമാക്കിയത്. 168 പോയിന്റ് നേടിയ മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. മലപ്പുറം 13 സ്വർണ്ണവും 22 വെള്ളിയും 20 വെങ്കലവും നേടി. കോഴിക്കോട് ജില്ല 95 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി. പത്ത് സ്വർണ്ണവും ഏഴ് വെളളിയും 12 വെങ്കലവുമാണ് കോഴിക്കോട് നേടിയത്. 88 പോയിന്റോടെ എറണാകുളം നാലാം സ്ഥാനവും 59 പോയിന്റോടെ തിരുവനന്തപുരം അഞ്ചാം സ്ഥാനവും നേടി. ആതിഥേയരായ തൃശ്ശൂർ 25 പോയിന്റ് നേടി ഒമ്പതാം സ്ഥാനത്താണ്. 

ALSO READ: സെഞ്ച്വറിയ്ക്ക് പിന്നാലെ പുഷ്പ സെലിബ്രേഷന്‍; ആരാധകരെ ആവേശത്തിലാക്കി വാര്‍ണര്‍

മലപ്പുറം ജില്ലയിലെ ഐഡിയൽ ഇ എച്ച് എസ് എസ് കടക്കശ്ശേരി 57 പോയിന്റ് നേടി സ്കൂൾ തലത്തിൽ ഒന്നാമതായി. 46 പോയിന്റ് നേടിയ എറണാകുളം കോതമംഗലം മാർബേസിൽ എച്ച് എസ് എസ് രണ്ടാം സ്ഥാനവും 43 പോയിന്റുമായി പാലക്കാട്  ജില്ലയിലെ കെ എച്ച് എസ് കുമരംപുത്തൂർ മൂന്നാം സ്ഥാനവും നേടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News