ആദ്യ ടി-20യില്‍ ബംഗ്ലാദേശിന് ചരിത്രവിജയം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് എടുത്തു.   

Last Updated : Nov 4, 2019, 08:35 AM IST
ആദ്യ ടി-20യില്‍ ബംഗ്ലാദേശിന് ചരിത്രവിജയം

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ ആദ്യ ടി-20യില്‍ ബംഗ്ലാദേശിന് വിജയം. ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശ് വിജയം നേടിയത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങില്‍ 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് ലക്ഷ്യം നേടി. 

ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ബംഗ്ലാദേശ് മുന്നിലെത്തി. 43 പന്തില്‍ 60 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മുഷ്ഫിഖര്‍ റഹീമാണ് ബംഗ്ലാദേശിന്‍റെ വിജയത്തിന്‍റെ കാരണക്കാരന്‍. 

സൗമ്യ സര്‍ക്കാര്‍ (39), മുഹമ്മദ് നെയിം (26), ലിറ്റണ്‍ ദാസ് എന്നിവരുടെ വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്. മഹ്മുദുള്ള പുറത്താവാതെ നിന്നു. 

ഇന്ത്യക്ക് വേണ്ടി ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 

ധവാന്‍, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ശിവം ദുബെ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 

രണ്ടു ബൗണ്ടറികളോടെ മികച്ച തുടക്കമാണ്‌ രോഹിത്ത് കാഴ്ചവച്ചതെങ്കിലും പിന്നീട് തിളങ്ങാന്‍ രോഹിത്തിനായില്ല. 

ആദ്യ ഓവര്‍ എറിയാനെത്തിയ ഷഫിയുള്‍ ഇസ്ലാമിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു രോഹിത്ത്. രാഹുല്‍, അമിനുല്‍ ഇസ്ലാമിന്‍റെ പന്തില്‍ മഹ്മുദുള്ളയ്ക്ക് ക്യാച്ച് നല്‍കി. ശ്രേയസിനും മികച്ച തുടക്കം ലഭിച്ചെങ്കിലും ഇസ്ലാമിന് വിക്കറ്റ് നല്‍കി. രണ്ട് സിക്‌സും ഒരു ഫോറും അടങ്ങുന്നതാണ് ശ്രേയസിന്‍റെ ഇന്നിംഗ്സ്. 

ടി-20 ക്രിക്കറ്റ് മത്സരത്തില്‍ ആദ്യമായാണ് ബംഗ്ലാദേശ് ഇന്ത്യയ്ക്കെതിരെ വിജയം നേടുന്നത്

Trending News