World Cup 2023: സസ്പെൻസിന് വിരാമമിട്ട് ഇന്ത്യ; ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; രാഹുല്‍ ടീമില്‍, സഞ്ജു പുറത്ത്

World Cup 2023 India Squad: എല്ലാ ക്രിക്കറ്റ് ബോർഡുകൾക്കും അവരുടെ ടീമുകളെ വെളിപ്പെടുത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കും. 

Written by - Zee Malayalam News Desk | Last Updated : Sep 5, 2023, 02:49 PM IST
  • ലോകകപ്പിനുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
  • പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ശര്‍ദ്ദൂല്‍ താക്കൂറിനെയാണ് പരിഗണിച്ചിരിക്കുന്നത്.
  • യുസ്വേന്ദ്ര ചഹലിന് പകരം ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തി.
World Cup 2023: സസ്പെൻസിന് വിരാമമിട്ട് ഇന്ത്യ; ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; രാഹുല്‍ ടീമില്‍, സഞ്ജു പുറത്ത്

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കില്‍ നിന്ന് മോചിതനായ കെ.എല്‍ രാഹുല്‍ ലോകകപ്പ് ടീമില്‍ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. 

സഞ്ജുവിന് പുറമെ തിലക് വര്‍മ്മ, പ്രസിദ്ധ് കൃഷ്ണ, രവിചന്ദ്രൻ അശ്വിൻ എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ശര്‍ദ്ദൂല്‍ താക്കൂറിനെയാണ് പരിഗണിച്ചിരിക്കുന്നത്. സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന് പകരം ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തി. 

ALSO READ: ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍ ലാരിസ ബോർജസ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

എല്ലാ ക്രിക്കറ്റ് ബോർഡുകൾക്കും അവരുടെ ടീമുകളെ വെളിപ്പെടുത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സസ്പെൻസിന് വിരാമമിട്ട് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 5ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇം​ഗ്ലണ്ട് - ന്യൂസിലൻഡ് മത്സരത്തോടെയാണ് ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമാകുക.   

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (C), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ (VC), രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമീറ , മുഹമ്മദ് സിറാജ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News