മുംബൈ : പ്രത്യേക അഭിമുഖം നൽകാത്തതിന് ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സ്പോർട്സ് മാധ്യമപ്രവർത്തകൻ ബോറിയ മജുംദാറിന് രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തി ബിസിസിഐ. ബിസിസിഐയുടെ മൂന്നംഗ സമിതി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മാധ്യമപ്രവർത്തകനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നടപടി സ്വീകരിച്ചിരിക്കുന്നത്. ബിസിസിഐയുമായി ബന്ധപ്പെട്ട മൂന്ന് കാര്യങ്ങളിലാണ് അന്വേഷണ സമിതി വിലക്ക് നിർദേശിച്ചിരിക്കുന്നത്.
1. ഇന്ത്യയിൽ വെച്ച് നടക്കുന്ന രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളുടെ പ്രസ് അംഗത്വത്തിൽ നിന്ന് രണ്ട് വർഷത്തെ വിലക്ക്
2. ബിസിസഐയുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുമായി അഭിമുഖം നടത്തുന്നതിന് രണ്ട് വർഷത്തെ വിലക്ക്
3. ബിസിസിഐയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളിൽ നിന്നും രണ്ട് വർഷം വിലക്കേർപ്പെടുത്തി.
ALSO READ : IPL 2022 : ധോണിക്ക് ക്യാപ്റ്റൻസി തിരികെ നൽകാൻ ജഡേജയോട് ആവശ്യപ്പെട്ടത് CSK ടീം മാനേജ്മെന്റെന്ന് റിപ്പോർട്ട്
BCCI issues order to ban journalist Boria Majumdar for two years for intimidating cricketer Wriddhiman Saha.
"...The BCCI Committee concluded that the actions by Majumdar were indeed in the nature of threat and intimidation..," read the order. pic.twitter.com/tcUlHuBTZk
— ANI (@ANI) May 4, 2022
ബിസിസിഐ ഉപാധ്യക്ഷൻ രാജീവ് ശുക്ല, ബിസിസിഐ ട്രെഷറർ അരുൺ സിങ് ധുമാൽ, ബിസിസിഐ കൗൺസിലർ പ്രഭ്തേജ് സിങ് ഭാട്ടിയ എന്നിവരടങ്ങിയ അന്വേഷണ സമിതി മാധ്യമപ്രവർത്തകനെതിരെ ശിക്ഷനടപടികൾ ഇന്ത്യ ക്രിക്കറ്റ് ബോർഡിന് ശുപാർശ് ചെയ്തത്. അന്വേഷണ സമിതി നിർദേശങ്ങൾ ബിസിസിഐയുടെ നേതൃകൗൺസിൽ അംഗീകാരം നൽകുകയും ചെയ്തു.
ഇന്ത്യൻ ടീമിൽ നിന്ന് വിരമിക്കാൻ കോച്ച് രാഹുൽ ദ്രാവിഡ് തന്നോട് ആവശ്യപ്പെട്ടു എന്ന് സാഹാ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിന് പിന്നാലെയാണ് സംഭവം അരങ്ങേറുന്നത്. സാഹയുടെ വെളിപ്പെടുത്തലിന് പിന്നാലെ അഭിമുഖം ആവശ്യപ്പെട്ട് മജുംദാർ ബന്ധപ്പെട്ടിരുന്നു. ഇന്ത്യൻ വിക്കറ്റ് കീപ്പർ അഭിമുഖത്തിന് അനുവാദം നൽകാതെ വന്നപ്പോൾ ഭീഷിണിപ്പെടുത്തുകയായിരുന്നു മാധ്യമപ്രവർത്തകൻ. പിന്നാലെ സാഹാ മാധ്യമപ്രവർത്തകന്റെ പേര് വെളിപ്പെടുത്താതെ ഭീഷിണി സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.