Shikhar Dhawan Bollywood Debut: ​ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങി ധവാൻ, ചിത്രത്തിൽ മുഴുനീള വേഷമെന്ന് റിപ്പോർട്ട്

ധവാൻ അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിട്ടുണ്ടെന്നും ഈ വിശേഷം തൽക്കാലം താരം രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 

Written by - Zee Malayalam News Desk | Last Updated : May 18, 2022, 08:04 AM IST
  • ഐപിഎൽ സീസണിലെ റൺവേട്ടക്കാരുടെ മുൻനിരയിലുള്ള താരമണാണ് ധവാൻ.
  • തന്റെ ‘സൂപ്പർ ഹിറ്റ്’ വിഡിയോകളിലൂടെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയ ധവാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.
Shikhar Dhawan Bollywood Debut: ​ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങി ധവാൻ, ചിത്രത്തിൽ മുഴുനീള വേഷമെന്ന് റിപ്പോർട്ട്

മുംബൈ: ടിക് ടോക്കിലെയും ഇൻസ്റ്റാ​ഗ്രാമിലെയും തകർപ്പൻ വീഡിയോകൾക്ക് പിന്നാലെ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്താനൊരുങ്ങി ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. ഐപിഎൽ സീസണിലെ റൺവേട്ടക്കാരുടെ മുൻനിരയിലുള്ള താരമണാണ് ധവാൻ. തന്റെ ‘സൂപ്പർ ഹിറ്റ്’ വിഡിയോകളിലൂടെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയ ധവാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ധവാൻ അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിട്ടുണ്ടെന്നും ഈ വിശേഷം തൽക്കാലം താരം രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു അതിഥി വേഷത്തിലല്ല ശിഖർ ധവാൻ ഈ ചിത്രത്തിൽ എത്തുന്നത്. മറിച്ച് ഒരു മുഴുനീള വേഷമാണ് താരം ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

"ശിഖർ ധവാന് അഭിനേതാക്കളോട് എന്നും ബ​ഹുമാനമായിരുന്നു. ഈ ചിത്രത്തിലെ വേഷത്തെ പറ്റി ധവാനോട് സംസാരിച്ചപ്പോൾ അദ്ദേഹം സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. ഈ വേഷം ധവാൻ്റെ കൈയ്യിൽ ഭദ്രമാണെന്നാണ് നിർമാതാക്കൾക്ക് തോന്നിയത്. ചിത്രത്തിൽ ധവാന് നൽകിയിരിക്കുന്നത് ​ഗസ്റ്റ് റോളല്ല, മുഴുനീള റോളാണ്. ചിത്രത്തിൻ്റെ റീലീസ് ഈ വർഷം തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്" -  റിപ്പോർട്ടിൽ പറയുന്നു.

Also Read: 12Th Man Movie : ആരാണ് ആ കൊലപാതകി? 12ത് മാൻ സിനിമയുടെ ടൈറ്റിൽ ഗാനം പുറത്ത്

ഐപിഎൽ 15ാം സീസണിൽ പഞ്ചാബ് കിങ്സിന് വേണ്ടിയാണ് ശിഖർ ധവാൻ കളിക്കുന്നത്. 13 മത്സരങ്ങളിൽ നിന്ന് 3 അ‌ർധ സെഞ്ച്വറി ഉൾപ്പെടെ 421 റൺസ് സ്വന്തമാക്കിയ ധവാൻ ഈ സീസണിലെ റൺവേട്ടക്കാരിൽ നാലാം സ്ഥാനത്താണ്. എന്നാൽ പോയിൻ്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള പഞ്ചാബ് കിങ്സ് പ്ലേ ഓഫിലേക്ക് എത്താനുള്ള പോരാട്ടത്തിലാണ്. 13 മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റ് മാത്രം സ്വന്തമാക്കിയ പഞ്ചാബിന് പ്ലേ ഓഫിലേക്കുള്ള പാത അത്ര എളുപ്പമാകില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News