​Gautam Gambhir | ഗംഭീറിനെ കൊല്ലുമെന്ന് ഐഎസ് ഭീകരരുടെ ഭീഷണി, സുരക്ഷ വർധിപ്പിച്ച് ഡൽഹി പോലീസ്

വ​ധഭീഷണിയെ തുടർന്ന് താരത്തിന്റെ രാജേന്ദ്ര നഗറിലെ വീട്ടില്‍ ഡല്‍ഹി പോലീസ് സുരക്ഷ ശക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Nov 24, 2021, 01:01 PM IST
  • ഐ.എസ്.ഐ.എസ് കശ്മീരാണ് ഗംഭീറിനെതിരേ വധഭീഷണിയുയര്‍ത്തിയതെന്ന് ഡല്‍ഹി പോലീസും വ്യക്തമാക്കി.
  • നവംബർ 23 ചൊവ്വാഴ്ച്ച രാത്രിയാണ് ​ഗംഭീറിന്റെ ഇ-മെയിലിലേക്ക് വധഭീഷണി വന്നത്.
  • വ​ധഭീഷണിയെ തുടർന്ന് താരത്തിന്റെ വീട്ടില്‍ ഡല്‍ഹി പോലീസ് സുരക്ഷ ശക്തമാക്കി.
​Gautam Gambhir | ഗംഭീറിനെ കൊല്ലുമെന്ന് ഐഎസ് ഭീകരരുടെ ഭീഷണി, സുരക്ഷ വർധിപ്പിച്ച് ഡൽഹി പോലീസ്

ന്യൂഡല്‍ഹി: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരവും (Cricketer) ബിജെപി എംപിയുമായ (BJP MP) ​ഗൗതം ​ഗംഭീറിന് വധഭീഷണി. ഐ.എസ് ഭീകരരാണ് ​​ഗംഭീറിന് (Gautam Gambhir) നേരെ വധഭീഷണി (Death Threat) മുഴക്കിയത്. ഐ.എസ്.ഐ.എസ് കശ്മീരാണ് (ISIS Kashmir) ഗംഭീറിനെതിരേ വധഭീഷണിയുയര്‍ത്തിയതെന്ന് ഡല്‍ഹി പോലീസും (Delhi Police) വ്യക്തമാക്കി. 

നവംബർ 23 ചൊവ്വാഴ്ച്ച രാത്രി 9.30ഓടെയാണ് ​ഗംഭീറിന്റെ ഇ-മെയിലിലേക്ക് വധഭീഷണി വന്നത്. വ​ധഭീഷണിയെ തുടർന്ന് താരത്തിന്റെ രാജേന്ദ്ര നഗറിലെ വീട്ടില്‍ ഡല്‍ഹി പോലീസ് സുരക്ഷ ശക്തമാക്കി. ഭീഷണിപ്പെടുത്തിയവരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് സെന്‍ട്രല്‍ ഡി.സി.പി ശ്വേത ചൗഹാന്‍ അറിയിച്ചു.

Also Read: India vs New Zealand Test | കെ.എൽ രാഹുലിന് പരിക്ക്, ടെസ്റ്റ് പരമ്പരയിൽ നിന്ന് പിന്മാറി; പകരം സൂര്യകുമാർ യാദവ് ടീമിൽ

നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഞങ്ങൾ കൊല്ലും എന്നായിരുന്നു ഇമെയിൽ സന്ദേശമെന്ന് IANS റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

Also Read: Halal Controversy | ഹലാൽ വിവാദം ഇന്ത്യൻ ക്രിക്കറ്റ് ടീമിലും, താരങ്ങൾക്കുള്ള ഡയറ്റിൽ ഹലാൽ മാംസം നിർദേശിച്ച് BCCI

2018-ല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ​ഗംഭീർ വിരമിച്ചു. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ലോകകപ്പ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2019-ല്‍ അദ്ദേഹം കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 

നേരത്തെ 2019 ഡിസംബറിലും തനിക്കും കുടുംബാംഗങ്ങൾക്കും ഒരു അന്താരാഷ്ട്ര നമ്പറിൽ നിന്ന് വധഭീഷണി (Death Threat) വന്നുവെന്ന് ആരോപിച്ച് ഗംഭീർ (Gautam Gambhir) ഡൽഹി പോലീസിനെ (Delhi Police) സമീപിച്ചിരുന്നു. പോലീസ് കേസെടുത്ത് തന്റെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News